SHARE

കഴിഞ്ഞ ദിവസം റഷ്യൻ ലീ​ഗിലെ മൂന്നാം ഡിവിഷൻ ക്ലബുകളായ എഫ്.സി ആൻ്‍​ഗുസ്റ്റ് നസ്റാനും മഷൂഖ് കെ.എം.വിയും തമ്മിൽ ഏറ്റുമുട്ടിയ മത്സരം ലോകശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു. മത്സരത്തിന്റെ കിക്കോഫിന് മുന്നോടിയായി മത്സരം നിയന്ത്രിക്കുന്ന റഫറിക്ക് പന്ത് കൈമാറിയത് ഒരു കരടിയായിരുന്നു. അത് തന്നെയാണ് മത്സരത്തെ ശ്രദ്ധേയമാക്കിയത്.

ടിം എന്ന് പേരുള്ള കരടിയെയാണ് മത്സരത്തിന് ആവേശം പകരാൻ അധികൃതർ കളത്തിലിറക്കിയത്. ലോകകപ്പ് ഉദ്​ഘാടന മത്സരത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പായിരുന്നു ഇതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. എന്നാൽ ഫിഫ ഇത് നിഷേധിച്ചതായും പറയപ്പെടുന്നുണ്ട്. ​ഗ്രൗണ്ടിലിറങ്ങിയ കരടി ആരാധകർക്ക് ആവേശം പകർന്നു.

എന്നാൽ സംഭവത്തിനെതിരെ മൃ​ഗസ്നേഹികളുടെ സംഘടനകൾ കടുത്ത എതുർപ്പുമായി രം​ഗത്തെത്തിയിട്ടുണ്ട്. മനുഷ്യത്വരഹിതമായ പ്രവർത്തിയാണിതെന്നാണ് അവർ ആരോപിക്കുന്നത്. യൂറേഷ്യൻ ബ്രൗൺ കരടിയാണ് റഷ്യയുടെ ചിഹ്നമായി ലോകമെമ്പാടും അറിയപ്പെടുന്നത്. അതിനാൽ തന്നെ വരും ദിവസങ്ങളിൽ സംഭവത്തിനെതിരെ വ്യാപക പ്രതിഷേധമുയരാൻ സാധ്യതയുണ്ട്.