SHARE

ലോകഫുട്ബോൾ കണ്ട ​ഗോൾക്കീപ്പർമാരിൽ ആദ്യ സ്ഥാനം തന്നെയാണ് ജിയാൻലൂജി ബഫണിനുള്ളത്. നാൽപ്പത് വയസ് കഴിഞ്ഞും കളിക്കളത്തിൽ തുടരുന്ന ബഫണിനെ അത്ഭുതമെന്ന് തന്നെയാണ് വിശേഷിപ്പിക്കുന്നത്. എന്നാൽ സീസൺ അവസാനിച്ചതോടെ ബഫൺ വിരമിച്ചേക്കുമെന്ന വാർത്തകൾ വരുന്നുണ്ട്

നിലവിൽ പ്രഞ്ച് ക്ലബ് പി.എസ്.ജിയുടെ താരമാണ് ബഫൺ. ഈ സീസൺ തുടക്കത്തിലാണ് ഇറ്റാലിയൻ ക്ലബ് യുവന്റസിൽ നിന്ന് ബഫൺ പി.എസ്.ജിയിലെത്തുന്നത്. എന്നാൽ ഫ്രഞ്ച് ലീ​ഗ് കിരീടം മാത്രമാണ് ഇക്കുറി ബഫണിന് സ്വന്തമാക്കാനായത്. ചാമ്പ്യൻസ് ലീ​ഗ് സ്വപ്നവുമായെത്തിയ ബഫണിന് പ്രീക്വാർട്ടറിൽ തോറ്റുമടങ്ങേണ്ടിവന്നു. ഇതിനുപുറമെ മോശം ഫോമും ബഫണിന് തിരിച്ചടിയായി

കഴിഞ്ഞ ദിവസം റെയിംസിനെതിരായ മത്സരത്തിൽ പി.എസ്.ജി ​ഗോൾ വഴങ്ങിയത് ബഫണിന്റെ പിഴവുകളിൽ നിന്നാണ്. ഇതോടെ ഇതിഹാസ ​ഗോളി വിരമിക്കണമെന്ന് ആവശ്യം വ്യാപകമായി ഉയരുന്നുണ്ട്. ആരാധകരും മുൻ താരങ്ങളും ഈ ആവശ്യം ഉന്നയിച്ചുകഴിഞ്ഞു. ഇതിനുപുറമെ അടുത്ത സീസണിൽ ബഫൺ ടീമിലുണ്ടാകുമോയെന്ന കാര്യത്തിലും ഉറപ്പില്ല എന്ന അസ്ഥയാണിപ്പോൾ. ടീമിൽ ഇപ്പോൾ തന്നെ രണ്ട് യുവ​ഗോൾക്കീപ്പർമാരുണ്ട്. ഒപ്പം വരും സീസണിൽ ഡേവിഡ് ഡി ​ഗിയയെ കൊണ്ടുവരാനും ശ്രമിക്കുന്നുണ്ട്.

അതിനിടെ തന്നെ ഭാവിയിൽ പരിശീലനരം​ഗത്തേക്കിറങ്ങാനാണ് താൽപര്യമെന്ന് ബഫൺ പ്രഖ്യാപിക്കുകയും ചെയ്തു. അതേസമയം ക്ലബുകളെയല്ല ഏതെങ്കിലും ദേശീയ ടീമിനെ പരിശീലിപ്പിക്കുന്ന കാര്യത്തിലാണ് താൽപര്യമെന്നാണാണ് ബഫൺ പറയുന്നത്.