SHARE

സെരി എയിൽ ഇന്നലെ ഹെല്ലസ് വെറോണയ്ക്കെതിരെ കളിക്കാനിറങ്ങുമ്പോൾ യുവന്റസ് സൂപ്പർ താരം ജിയാൻലൂജി ബഫണിനെ കാത്തിരുന്നത് ചരിത്രനേട്ടമായിരുന്നു. ക്ലബ് മത്സരങ്ങളുടെ എണ്ണത്തിൽ ഇതാഹസതാരം പൗളോ മാൾദിനിക്കൊപ്പമെത്തുകയായിരുന്നു ബഫൺ.

ഫ്രഞ്ച് ക്ലബ് പി.എസ്.ജിയിൽ നിന്ന് യുവന്റസിലേക്ക് തിരിച്ചെത്തിയ ബഫൺ ഇന്നലെയാണ് ആദ്യമായി ടീമിനായി ​ഗോൾവല കാത്തത്. ക്ലബ് കരിയറിൽ ബഫണിന്റെ 902-ാം മത്സരമായിരുന്നു ഇത്. മൂന്ന് ക്ലബുകൾക്കായി കളിച്ചാണ് ബഫൺ മാൾദിനിക്കൊപ്പമെത്തിയത്. ഇറ്റാലിയൻ ക്ലബ് തന്നെയാണ് പാർമയിലാണ് ബഫൺ കരിയർ തുടങ്ങിയത്. പാർമയക്കായി 220 മത്സരങ്ങൾ ബഫൺ കളിച്ചു. യുവന്റസിനായി ഇന്നലത്തേത്തും കൂടി ചേർത്ത് 657 തവണയാണ് ബഫൺ വല കാത്തത്.

പി.എസ്.ജിയിൽ ഒരു സീസൺ മാത്രം കളിച്ച ബഫൺ 25 തവണ ​​ഗോൾവല കാത്തു. കരിയറിൽ ഉടനീളം എ.സി.മിലാന് വേണ്ടി മാത്രമാണ് മാൾദിനി കളിച്ചിട്ടുള്ളത്.