SHARE

ലോകഫുട്ബോളില‍െ അത്ഭുതളിലൊന്നാണ് ഇറ്റാലിയൻ ​ഗോളി ജിയാൻലൂജി ബഫൺ. 40-ാം വയസിലും യാതൊരു ക്ഷീണവുമില്ലാതെ കളിക്കളത്തിൽ തുടരുന്ന ബഫൺ പലരേയും അസൂയപ്പെടുത്തുന്നു. നിലവിൽ ഫ്രഞ്ച് ക്ലബ് പി.എസ്.ജിയിലാണ് ബഫൺ കളിക്കുന്നത്.

കഴിഞ്ഞ സീസണോടെ ബഫൺ കളിക്കളത്തോട് വിടപറയുമെന്നാണ് പലരും കരുതിയിരുന്നത്. എന്നാൽ 17 വർഷത്തെ യുവന്റസ് കരിയർ അവസാനിപ്പിച്ച് ബഫൺ ഫ്രാൻസിലേക്ക് പറക്കുകയായിരുന്നു. ഇപ്പോഴും ക്രോസ് ബാറിന് കീഴിൽ ഊർജ്ജസ്വലനായി തുടരുന്ന ബഫൺ 50 വയസുവരെ കളിക്കളത്തിൽ തുടർന്നേക്കുമെന്നാണ് ഇപ്പോൾ പറയുന്നത്. ലെ എക്വിപെയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ബഫൺ ഇക്കാര്യം പറഞ്ഞത്.

32 വയസുള്ളപ്പോൾ ഞാൻ കരുതി 35-ാം വയസിൽ വിരമിക്കാമെന്ന്. 35 എത്തിയപ്പോൾ തോന്നി 38-ൽ കരിയർ അവസാനിപ്പിക്കാമെന്ന് , പിന്നെ തോന്നി 40 വരെ കളിക്കാമെന്ന്. ഇപ്പോൾ 40-ൽ എത്തിനിൽക്കുമ്പോൾ വീണ്ടും കളിക്കളത്തിൽ തുടരാൻ തോന്നുന്നു. ഒരുപക്ഷെ പത്ത് വർഷം കൂടി കളിക്കളത്തിൽ തുടരും, ബഫൺ പറ‍ഞ്ഞു