SHARE

ഇപ്പോള്‍ ഇന്ത്യന്‍ പേസ് ആക്രമണത്തിന്റെ കുന്തമുനയാണ് ജസ്പ്രീത് ബുമ്ര. പരിക്കിനെ തുടര്‍ന്ന് ഇപ്പോള്‍ ചികിത്സയിലാണ് താരം. ലണ്ടനിലാണ് ചികിത്സ നടക്കുന്നത്. താരത്തെക്കുറിച്ച് ഐപിഎല്‍ ടീമായ മുംബൈ ഇന്ത്യന്‍സ് പുറത്തു വിട്ട ഒരു വീഡിയോ ആണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.

കഴിഞ്ഞുപോയ ജിവിതത്തിലെ കഷ്ടപ്പാടുകള്‍ വിവരിക്കുന്നതാണ് വീഡിയോയിലുള്ളത്. ബുമ്രയും അമ്മ ദാല്‍ജിത്ത് ബുമ്രയും ചേര്‍ന്നാണ് ഇക്കാര്യങ്ങള്‍ വിവരിക്കുന്നത്. ബുമ്രയ്ക്ക് അഞ്ച് വയസ്സുള്ളപ്പോഴാണ് അച്ഛന്‍ മരിക്കുന്നത്. അതോടെയാണ് കുടുംബം കഷ്ടതയിലാകുന്നത്. അക്കാലത്തെക്കുറിച്ച് ബുമ്ര ഇപ്രകാരമാണ് ഓര്‍ത്തെടുക്കുന്നത്.

‘ അച്ഛന്റെ മരണശേഷം ഞാനും അമ്മയും ഒരുപാട് കഷ്ടപ്പെട്ടു. എനിക്ക് ഒരു ജോഡി ഷൂസ് മാത്രമാണുണ്ടായിരുന്നത്. ഒരു ടീ ഷര്‍ട്ടും. എല്ലാ ദിവസവും അത് അലക്കി ഉപയോഗിക്കുകയാണ് ചെയ്തിരുന്നത്’

2013 ലെ ഐപിഎല്ലില്‍ മുബൈ ഇന്ത്യന്‍സിനായി പന്തെറിഞ്ഞ ബുമ്ര ആറു വര്‍ഷത്തിനിപ്പുറം ഇന്ന് ലോകത്തിലെ ഒന്നാം നമ്പര്‍ ബൗളരായി മാറിയിരിക്കുകയാണ്.