SHARE

നിലവിൽ ടീം ഇന്ത്യയുടെ ഏറ്റവും മികച്ച പേസ് ബൗളറാണ്‌ ജസ്പ്രിത് ബുംറ. കഴിഞ്ഞ കുറച്ച് നാൾ പരിക്കിനെത്തുടർന്ന് ടീമിന് വെളിയിലായിരുന്ന ബുംറ ന്യൂസിലൻഡ് പര്യടനത്തിൽ കളിച്ച് ദേശീയ ടീമിലേക്ക് തിരിച്ചുവരവ് നടത്തിയിരുന്നു. എന്നാൽ മടങ്ങിയെത്തിയതിന് ശേഷം പഴയ മികവ് തുടരാൻ കഴിയാത്ത ബുംറയ്ക്ക് ഏകദിന പരമ്പരയിൽ ഒരു വിക്കറ്റ് പോലും നേടാൻ കഴിഞ്ഞില്ല. ഇപ്പോളിതാ പഴയത് പോലെ വിക്കറ്റുകൾ വീഴ്ത്താൻ ബുംറ എന്ത് ചെയ്യണമെന്ന് ചൂണ്ടിക്കാണിക്കുകയാണ് മുൻ ഇന്ത്യൻ സ്റ്റാർ ബോളർ സഹീർ ഖാൻ.

ബുംറയ്ക്കെതിരെ കൂടുതൽ കരുതലോടെ കളിക്കാനാണ് ബാറ്റ്സ്മാന്മാർ ശ്രദ്ധിക്കുകയെന്നും അത് കൊണ്ട് തന്നെ കുറച്ച് കൂടി അഗ്രസീവായി മാറിയാൽ മാത്രമേ ബുംറയ്ക്ക് കൂടുതൽ വിക്കറ്റുകൾ വീഴ്ത്താൻ കഴിയൂ എന്നും സഹീർഖാൻ അഭിപ്രായപ്പെടുന്നു. സഹീറിന്റെ വാക്കുകൾ ഇങ്ങനെ, ” ബുംറയുടെ ഓവറുകളിൽ ആക്രമിച്ച് കളിക്കാൻ ബാറ്റ്സ്മാന്മാർ തുനിയില്ല. അദ്ദേഹത്തിന്റെ പത്ത് ഓവറുകളിൽ 35 റൺസ് മാത്രം നേടിയാലും ഒരു വിക്കറ്റ് പോലും നഷ്ടപ്പെടുത്തിയില്ലെങ്കിൽഎതിർ ടീമിന് അത് സന്തോഷം നൽകും. അതിന് വേണ്ടിയാകും അവർ ശ്രമിക്കുന്നതും.

-Advertisement-

ബുംറക്കെതിരെ ബഹുമാനിച്ച് കളിക്കുകയും, മറ്റ് ബാറ്റ്സ്മാന്മാർക്കെതിരെ ആക്രമിക്കുകയുമാവും അവരുടെ ലക്ഷ്യം. ഇത് കൊണ്ട് തന്നെ കൂടുതൽ അഗ്രസീവായാൽ മാത്രമേ തനിക്ക് വിക്കറ്റുകൾ വീഴ്ത്താൻ കഴിയൂ എന്ന് ബുംറ മനസിലാക്കണം. കാരണം ബാറ്റ്സ്മാന്മാർ അദ്ദേഹത്തിനെതിരെ അമിത പ്രതിരോധത്തിനാവും ശ്രമിക്കുക.” സഹീർ ഖാൻ പറഞ്ഞുനിർത്തി.