SHARE

ഇന്ത്യൻ യുവ പേസർ ജസ്പ്രിത് ബുംറയാണ് ക്രിക്കറ്റ് കരിയറിൽ താൻ നേരിടാൻ ഏറ്റവുമധികം ബുദ്ധിമുട്ടിയ ബോളറെന്ന് ഇംഗ്ലണ്ട് സ്റ്റാർ ഓൾ റൗണ്ടർ മോയിൻ അലി. കഴിഞ്ഞ ദിവസം ഐ എ എൻ എസിനോട് സംസാരിക്കവെയായിരുന്നു അലിയുടെ വെളിപ്പെടുത്തൽ.

ബുംറയാണ് താൻ നേരിട്ടിട്ടുള്ള ഏറ്റവും ബുദ്ധിമുട്ടേറിയ ബോളറെന്ന് പറയുന്ന അലി, ലങ്കൻ താരം ലസിത് മലിംഗയ്ക്കെതിരെ ബാറ്റ് ചെയ്യുന്നതും അല്പം ദുഷ്കരമാണെന്ന് കൂട്ടിച്ചേർത്തി. മുംബൈ ഇന്ത്യൻസിൽ മലിംഗയ്ക്കൊപ്പമുള്ള ഓരോ നിമിഷവും ബുംറയെ കൂടുതൽ അപകടകാരിയാക്കി മാറ്റുന്നുണ്ടെന്നാണ് അലി പറയുന്നത്. ഇവരിരുവരും ചേർന്നുള്ള ബോളിംഗ് കൂട്ടുകെട്ട് മുംബൈ ഇന്ത്യൻസിന്റെ കരുത്ത് വർധിപ്പിക്കുന്നതാണെന്നും, ഐപിഎല്ലിലെ മുംബൈയുടെ മികച്ച റെക്കോർഡിന് കാരണം ഇതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “കഠിനാധ്വാനമാണ് ബും റയുടെ മുഖമുദ്ര, മലിംഗയ്ക്കെതിരെ ബാറ്റ് ചെയ്യുന്നതും ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്.” മോയിൻ അലി പറഞ്ഞു നിർത്തി.