SHARE

ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ബുംറയുടെ പരിക്കും ബൗളിംഗ് ആക്ഷനും തമ്മില്‍ ബന്ധമുണ്ടെന്ന് കപില്‍ ദേവ് ബുംറയുടെ ബൗളിംഗ് ആക്ഷന്‍ പരിക്ക് ക്ഷണിച്ചു വരുത്തുന്ന രീതിയിലുള്ളതാണെന്ന് കപില്‍ പറഞ്ഞു. ബോളെറിയുമ്പോള്‍ ശരീരത്തേക്കാള്‍ കൂടുതല്‍ കൈ ഉപയോഗിക്കുന്നതാണ് ഇതിനു കാരണമെന്നും അദ്ദേഹം പറഞ്ഞു.

സാങ്കേതികമായി പറഞ്ഞാല്‍ ഭുവനേശ്വര്‍ കുമാറിന്റെ ബൗളിംഗ് ആക്ഷന്‍ കൂടുതല്‍ കാലം ബോള്‍ ചെയ്യാന്‍ പറ്റുന്ന രീതിയിലുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ പരിക്കിന്റെ പിടിയിലുള്ള ബുംറയ്ക്ക് ദക്ഷിണാഫ്രീക്കയ്ക്കും ബംഗ്ലാദേശിനുമെതിരെയുള്ള മത്സരങ്ങള്‍ നഷ്ടമായിരുന്നു.

ഒരാള്‍ മികച്ച ബൗളറാകുന്നത് ബോള്‍ ചെയ്യുന്ന സമയത്ത് സ്വന്തമായി ഫീല്‍ഡിംഗ് സെറ്റ് ചെയ്യുമ്പോല്‍ ആണെന്നും ഒരു നായകനെ സംബന്ധിച്ചടത്തോളം ഒരു ബൗളര്‍ക്ക് പൂര്‍ണ്ണ തോതില്‍ ഫീല്‍ഡിംഗ് സെറ്റ് ചെയ്യാന്‍ പരിമിതികളുണ്ടെന്നും അദ്ദേഹം പറഞ്ഞു.