SHARE

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കഴിഞ്ഞ ദിവസം ടോട്ടൻഹാം ഹോട്സ്പറിനെതിരെ നാണം കെട്ട പരാജയം ഏറ്റുവാങ്ങിയതിന്റെ നിരാശയിലിരിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർക്ക് സന്തോഷം ലഭിക്കാനുള്ള മാർഗ്ഗം നിർദ്ദേശിച്ച് ക്ലബ്ബ് ഇതിഹാസം പാട്രിക്ക് എവ്റ. മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരോടെ പ്ലേ സ്റ്റേഷൻ വാങ്ങാനും തുടർന്ന് സാഞ്ചോയേയും, മെസിയേയും സ്വന്തമാക്കി കളിക്കാനും പറയുന്ന എവ്റ, അങ്ങനെയെങ്കിലും കുറച്ച് സന്തോഷം കണ്ടെത്താനാണ് ഉപദേശിക്കുന്നത്.

മാഞ്ചസ്റ്റർ യുണൈറ്റഡ്, ടോട്ടനത്തിനെതിരെ കാഴ്ച വെച്ച പ്രകടനത്തെ ദുരന്തമെന്നാണ് എവ്റ വിശേഷിപ്പിക്കുന്നത്. ഒരു കളികാരനെ മാത്രമായി ഒന്നും പറയാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രതിരോധം മൊത്തത്തിലൊരു ഷോക്കാണെന്നും സ്കൈ‌ സ്പോർട്സിനോട് സംസാരിക്കവെ കഴിഞ്ഞ ദിവസം എവ്റ കൂട്ടിച്ചേർത്തു.