SHARE

ഇന്ത്യൻ സൂപ്പർ ലീ​ഗിൽ കേരളാ ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ താരമായിരുന്ന സ്പാനിഷ് സ്ട്രൈക്കർ അൽവാരോ വാസ്ക്വസ് ക്ലബ് വിട്ടു. ഐഎസ്എൽ ക്ലബ് തന്നെയായ എഫ്സി ​ഗോവയിലേക്കാണ് ഈ താരത്തിന്റെ കൂടുമാറ്റം. കേരള ബ്ലാസ്റ്റേഴ്‌സ് തന്നെയാണ് വാസ്‌കസിന് നന്ദി അറീയിച്ച് താരം ക്ലബ് വിട്ടത് സ്ഥിതികരിച്ചത്.

കഴിഞ്ഞ സീസണിലാണ് വാസ്ക്വസ് ബ്ലാസ്റ്റേഴ്സിലെത്തുന്നത്. തുടർന്ന് സീസണിൽ എട്ട് ​ഗോളും രണ്ട് അസിസ്റ്റും സ്വന്തം പേരിലാക്കി ബ്ലാസ്റ്റേഴ്സിന്റെ ഐഎസ്എൽ ഫൈനലിലേക്കുള്ള കുതിപ്പിൽ തന്റെ റോൾ ​ഗംഭീരമാക്കി വാസ്ക്വസ്. എന്നാൽ മെയിൽ ബ്ലാസ്റ്റേഴ്സുമായുള്ള കരാർ അവസാനിക്കുന്നതോടെ താരം ​ഗോവയിലേക്ക് കൂടുമാറിയത്.

തകർപ്പൻ പ്രകടനം നടത്തിയ വാസ്ക്വസിനെ, ബ്ലാസ്റ്റേഴ്സ് നിലനിർത്തണമെന്നാണ് ആരാധകർ ആ​ഗ്രഹിച്ചിരുന്നത്. എന്നാൽ താരത്തിന്റെ ഭാവിയെക്കുറിച്ച് നേരത്തെ തന്ന സംശയങ്ങളുയർന്നിരുന്നു. ചൈന, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ ക്ലബുകളും ഐഎസ്എല്ലിലെ തന്നെ മറ്റ് ചില ക്ലബുകളും വാസ്ക്വസിനെ നോട്ടമിട്ടിരുന്നു. എന്നാൽ ഒടുവിൽ ​ഗോവയ്ക്കൊപ്പം നിൽക്കാനായിരുന്നു താരത്തിന്റെ തീരുമാനം.