SHARE

ഇന്ത്യന്‍ ടീമിന്റെ ജേഴ്‌സിയില്‍ ഇനി തിളങ്ങി നില്‍ക്കുക മലയാളി രൂപം കൊടുത്ത കമ്പനിയുടെ പേര്. ബൈജൂസ് ലേണിംഗ് ആപ്പായിരിക്കും ഇനി ഇന്ത്യന്‍ ടീമിന്റെ ജേഴ്‌സി സ്‌പോണ്‍സര്‍മാര്‍. ചൈനീസ് കമ്പനിയായ ഒപ്പോയ്ക്ക് പകരമാണ് ബൈജൂസ് ആപ്പ് ഈ സ്ഥാനത്തെത്തുന്നത്.

2017 ലാണ് 1079 കോടി രൂപ മുടക്കി ഒപ്പോ ജേഴ്‌സി കരാര്‍ നേടിയത്. ഇത് അഞ്ചു വര്‍ഷത്തേയ്ക്കായിരുന്നു. ഈ കരാറാണ് ഇപ്പോള്‍ ബൈജൂസ് ആപ്പിനു മറിച്ചു നല്‍കിയിരിക്കുന്നത്. 2022 മാര്‍ച്ച് 31 വരെയാണ് കരാര്‍. ഇന്ത്യ – ദകഷിണാഫ്രിക്ക ട്വന്റി – ട്വന്റി പരമ്പരയ്ക്കു മുന്നോടിയായി പുതിയ ജേഴ്‌സി പുറത്തിറക്കി.

നായകന്‍ വിരാട് കോഹ്‌ലി , രോഹിത് ശര്‍മ്മ, പരിശീലകന്‍ രവി ശാസ്ത്രി എന്നിവര്‍ ചേര്‍ന്നാണ് പുതിയ ജേഴ്‌സി പുറത്തിറക്കിയത്. ബൈജൂസ് ലേണിംഗ് ആപ്പിന്റെ മാതൃകമ്പനിയുടെ പേര് തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നാണ്. ഈ സാമ്പത്തിക വര്‍ഷം ഇതുവരെ 750 ദശലക്ഷം ഡോളറാണ് ബൈജൂസ് ലേണിംഗ് ആപ്പ് നിക്ഷേപകരില്‍ നിന്നും സമാഹരിച്ചത്.