SHARE

അസാമാന്യ പ്രകടനത്തിലൂടെ യുവന്റസിനെ ചാമ്പ്യൻസ് ലീ​ഗ് ക്വാർട്ടറിലെത്തിച്ചാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ വിമർശകരുടെ വായടിപ്പിച്ചത്. എന്നാൽ മത്സരശേഷം വിജയാഘോഷമായി റൊണാൾഡോ നടത്തിയ പ്രകടനം താരത്തിന് പണിയായേക്കും എന്ന ആശങ്ക ഇപ്പോൾ ഉയരുന്നുണ്ട്.

ആദ്യ പാദം ജയിച്ചശേഷം അത്ലെറ്റിക്കോ പരിശീലകൻ ഡീ​ഗോ സിമിയോണി കൈകൊണ്ട് കാണിച്ച ആം​ഗ്യത്തിന് മറുപടിയായാണ് അതേ ആം​ഗ്യം റൊണാൾഡോയും കാണിച്ചത്. എന്നാലീ പ്രകടനത്തിന്റെ പേരിൽ റൊണാൾഡോയ്ക്കെതിരെ യുവേഫ നടപടിയെടുത്തേക്കുമെന്നാണ് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഒരു മത്സരത്തിൽ നിന്ന് വിലക്കേർപ്പെടുത്താനുള്ള സാധ്യത നിലനിൽക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

നേരത്തെ സിമിയോണി നടത്തിയ ആഘോഷത്തിന് യുവേഫ നടപടിയെടുത്തിരുന്നു. 20,000 യൂറോ പിഴയായിരുന്നു സിമിയോണിക്ക് വിധിച്ചത്. അതേസമയം വിലക്കേർപ്പെടുത്തുന്നിൽ നിന്ന് സിമിയോണി അന്ന് രക്ഷപ്പെടുകയായിരുന്നെന്നും വാർത്തകളുണ്ട്. അങ്ങനെയെങ്കിൽ പിഴ ശിക്ഷ തന്നെയേ റൊണാൾഡോയ്ക്കും ലഭിക്കാൻ സാധ്യതയുള്ളു.