SHARE

കഴിഞ്ഞ മാസം ഓസ്ട്രേലിയക്കെതിരെ നാട്ടിൽ വെച്ച് നടന്ന ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി ഈ വർഷത്തെ ഏകദിന ലോകകപ്പിൽ കളിക്കുന്ന ഇന്ത്യൻ ടീമിന്റെ ജേഴ്സി പുറത്ത് വിട്ടിരുന്നു. ഈ ജേഴ്സിയണിഞ്ഞായിരുന്നു ഇന്ത്യ ഓസീസിനെതിരായ അഞ്ച് മത്സര ഏകദിന പരമ്പരയിൽ കളിച്ചത്. ഇപ്പോളിതാ ഇന്ത്യയ്ക്ക് പിന്നാലെ ഓസ്ട്രേലിയയും തങ്ങളുടെ ലോകകപ്പ് ജേഴ്സി പ്രകാശനം ചെയ്തിരിക്കുന്നു.

മോഡേൺ രീതിയും, ഓസീസിന്റെ പഴയ ജേഴ്സികളുടെ ശൈലിയും കൂട്ടിക്കലർത്തിയാണ് അസിക്സ് കമ്പനിയാണ് ഓസീസിന്റെ ലോകകപ്പ് ജേഴ്സി ഡിസൈൻ ചെയ്തിരിക്കുന്നത്. സ്റ്റാർ ഓൾ റൗണ്ടർ ഗ്ലെൻ മാക്സ്‌വെല്ലാണ് ഈ ജേഴ്സി പ്രകാശനം ചെയ്തത്. ഓസീസിന്റെ പരമ്പരാഗത ജേഴ്സി നിറമായ മഞ്ഞ തന്നെയാണ് ഈ ജേഴ്സിയിലും കൂടുതലായി ഉപയോഗിച്ചിരിക്കുന്നത്.കോളറിലും ഷോൾഡറിലും,ജേഴ്സിയുടെ വശങ്ങളിലും പച്ച നിറം ഉപയോഗിച്ചിരിക്കുന്നു. പാന്റുകളുടെ വശത്തും പച്ച നിറം ഉപയോഗിച്ചിട്ടുണ്ട്. ഓസീസിന്റെ പുതിയ ജേഴ്സിയെക്കുറിച്ച് സമ്മിശ്രാഭിപ്രായമാണ് ക്രിക്കറ്റ് ലോകത്ത് നിന്നുയരുന്നത്.