SHARE

മൂന്ന് ലോകകപ്പ് ഫൈനലുകളിൽ കളിച്ച താരമാണ് ബ്രസീലിന്റെ കഫു. അതിൽ തന്നെ രണ്ട് തവണ ടീമിന് വിജയവും സമ്മാനിച്ചിരുന്നു. ക്ലബിൽ എ.സി മിലാനും റോമയ്ക്കുമൊപ്പം കളിച്ച കഫുവിന് അവകാശപ്പെടാൻ നേട്ടങ്ങൾ ഒട്ടേറയുണ്ട്. കളിക്കളത്തിൽ നിന്ന് വിരമിച്ച ശേഷം കളി വിശകലനത്തിലും മറ്റും തുടരുന്ന കഫു, ഇന്ന് കളിക്കുന്നവരിൽ ഏറ്റവും മികച്ച റൈറ്റ് ബാക്ക് താരങ്ങളെ തിരഞ്ഞെടുത്തിരിക്കുകയാണ്

ബ്രസീലിന്റെ ഡാനി ആൽവസ്, സ്പെയിന്റെ ഡാനി കാർവഹാൾ, ബ്രസീലിന്റെ തന്നെ ഡാനിലോ എന്നിവരാണ് കഫുവിന്റെ കണ്ണിലെ മികച്ച് മൂന്ന് റെറ്റ് ബാക്കുകൾ. ഇതിൽ തന്നെ ആൽവസിനാണ് തന്റെ കളിശൈലിയുമായി സാമ്യമുള്ളതെന്നും, റൈറ്റ് ബാക്കായിരുന്ന കഫു പറഞ്ഞു. ഇൗ മൂന്ന് പേർക്ക് പുറമെ, കെയിൽ വാൾക്കൾ,ജോഷ്വ കിമ്മിച്ച്, ഹെക്ടർ ബെല്ലരിൻ എന്നിവരും ഇപ്പോഴുള്ളവരിൽ മികച്ച റൈറ്റ് ബാക്കുകളാണെന്നും കഫു വ്യക്തമാക്കി.

കരിയറിൽ ഒട്ടേറെ ഇതിഹാസതാരങ്ങൾക്കൊപ്പം കളിക്കാൻ അവസരം ലഭിച്ച കഫുവിന്റെ കണ്ണിൽ, ഏറ്റവും മികച്ച കളിക്കാരൻ ബ്രസീലിയൻ സഹതാരമായിരുന്ന റൊണാൾഡിന്യോ ആണ്. ഏറ്റവും കടുപ്പമേറിയ എതിരാളി ആരെന്ന് ചോദിച്ചാലും, കഫുവിന് ഉത്തരം റെഡി,സിനദിൻ സിദാൻ