SHARE

ഫുട്ബോളിലെ എക്കാലത്തേയും മികച്ച റൈറ്റ് ബാക്കിനെ കണ്ടെത്താൻ സ്പോർട്സ്ബൈബിൾ നടത്തിയ വോട്ടെടുപ്പിൽ ബ്രസീലിയൻ താരം കഫു ഒന്നാമതെത്തി. 43 ശതമാനത്തിലേറെ വോട്ട് നേടിയാണ് കഫു ഒന്നാമനായത്.

ഏറെ നിർദേശങ്ങൾക്കൊടുവിൽ ചുരുക്കപ്പട്ടിക തയ്യാറാക്കി നാല് താരങ്ങളാണ് അവസാന ഘട്ട വോട്ടെടുപ്പിൽ മത്സരിച്ചത്. കഫുവിന് പുറമെ ബ്രസീലിന്റെ തന്നെ ഡാനി ആൽവസ്, അർജന്റീനയുടെ ഹെവിയർ സെനറ്റി, ജർമനിയുടെ ഫിലിപ്പ് ലാം എന്നിവരാണ് ചുരുക്കപ്പട്ടികയിലുണ്ടായിരുന്നത്. ഇതിലാണ് 40 ശതമാനത്തിലേറെ വോട്ടോടെ കഫു വിജയിച്ചത്. ബ്രസീലിനൊപ്പം മൂന്ന് ലോകകപ്പ് ഫൈനലുകൾ കളിച്ച കഫു, 2002-ൽ ലോകകപ്പുയർത്തിയ ക്യാപ്റ്റൻ കൂടിയായിരുന്നു

28 ശതമാനം വോട്ടോടെ ലാം രണ്ടാമതെത്തി. കഫുവിനെ പോല ജർമൻ ടീം 2014-ൽ ലോകകപ്പുയർത്തിയപ്പോൾ ക്യാപ്റ്റൻ ലാം ആയിരുന്നു. 16 ശതമാനം വോട്ടോടെ ഡാനി ആൽവസ് മൂന്നാമതെത്തിയപ്പോൾ, 13 ശതമാനം വോട്ട് നേടിയ സെനറ്റി നാലാമനായി