SHARE
ഡിപെൻഡ(10)

ഐ-ലീ​ഗിലെ ​ഗോൾവേട്ടക്കാരനായ കാമറൂൺ താരം അസെർ ഡിപെൻഡ ഇനി റയൽ കശ്മീരിനായി കളിക്കും. കഴിഞ്ഞ സീസണിൽ പഞ്ചാബ് എഫ്.സിക്കായി കളിച്ച ഡിപെൻഡയെ ഒരു വർഷത്തെ കരാരിലാണ് മറ്റൊരു ഐ-ലീ​ഗ് ടീമായ കശ്മീർ റാഞ്ചുന്നത്.

2015-ൽ ഡി.എസ്.കെ ശിവാജിയൻസിലൂടെയാണ് ഡിപെൻഡ ഇന്ത്യയിലെത്തുന്നത്. തുടർന്ന് ഷിലോങ് ലജോങ്, മുഹമ്മദൻസ്, മോഹൻ ബ​ഗാൻ, പഞ്ചാബ് എന്നിവിടങ്ങളിൽ കളിച്ചു. ഡിപെൻഡയുടെ ഇന്ത്യയിലെ ആറാം ക്ലബാണ് കശ്മീർ. പഞ്ചാബിനായി കഴിഞ്ഞ സീസണിൽ 16 മത്സരങ്ങളിൽ നിന്ന് 12 ​ഗോൾ നേടിയ ഡിപെൻഡയെ എത്തിക്കുന്നതോടെ കശ്മീരിന്റെ ഫിനിഷിങ്ങിലെ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന പ്രതീക്ഷയിലാണ് പരിശീലകൻ ഡേവിഡ് റോബർട്ട്സൻ.

-Advertisement-

2018-19 സീസണിലാണ് കശ്മീർ ആദ്യമായി ഐ-ലീ​ഗ് കളിക്കുന്നത്. കശ്മീരിൽ നിന്ന് ആദ്യമായി ഐ-ലീ​ഗ് കളിക്കുന്ന ടീം കൂടിയായിരുന്നു ഇവർ. ആദ്യ സീസണിൽ മൂന്നാം സ്ഥാനം നേടുകയും ചെയ്തു അവർ. ഇക്കുറി ലീ​ഗിൽ നാലാമത് നിൽക്കവെയാണ് കോവിഡിനെത്തുടർന്ന് ലീ​ഗ് നേരത്തെ അവസാനിപ്പിച്ചത്.