SHARE

സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കെതിരെ രൂക്ഷ വിമർശനവുമായി വിഖ്യാത പരിശീലകൻ ഫാബിയോ കാപ്പെല്ലോ. മിലാനെതിരായ മത്സരത്തിൽ റൊണാൾഡോയെ ഇടയ്ക്ക് പിൻവലിച്ചതിനെക്കുറിച്ച് സംസാരിക്കവെയായിരുന്നു മുൻ യുവന്റസ് പരിശീലകൻ കൂടിയായ കാപ്പെല്ലോയുടെ വിമർശനം

റൊണാൾഡോ ചാമ്പ്യൻ തന്നെയാണ്, അക്കാര്യത്തിൽ യാതൊരു തർക്കവുമില്ല. എന്നാൽ ഇപ്പോൾ കരിയറിന്റെ ഏറ്റവും മികച്ച ഫോമിലൊന്നുമില്ല റൊണാൾഡോ. അതിനാൽ തന്നെ റൊണാൾഡോയെ പിൻവലിച്ചത് സാധാരണ കാര്യം തന്നെയാണ്, സ്കൈ സ്പോർട്സിനോട് കാപ്പെല്ലോ പറഞ്ഞു. റൊണാൾഡോ ഏതെങ്കിലുമൊരാളെ ഡ്രിബിൾ ചെയ്ത് മറികടന്ന് മുന്നേറിയിട്ട് തന്നെ മൂന്ന് വർഷമായെന്നും കാപ്പല്ലോ പരിഹസിച്ചു.

കളിക്കളത്തിൽ നിന്ന് പിൻവലിച്ചതിനുശേഷമുള്ള റൊണാൾഡോയുടെ പെരുമാറ്റം ശരിയായില്ലെന്നും കാപ്പെല്ലോ കൂട്ടിച്ചേർത്തു. പിൻവലിക്കപ്പെട്ട ഉടൻ സഹതാരങ്ങൾക്കൊപ്പം ബെഞ്ചിലിരിക്കാതെ ഡ്രെസിങ് റൂമിലേക്ക് റൊണാൾഡോ പോയത് മോശമാണെന്നായിരുന്നു കാപ്പെല്ലോ പറഞ്ഞത്.