SHARE

റോബർട്ടോ കാർലോസ് എന്ന് കേൾക്കുമ്പോൾ ആദ്യം ഓർമ വരുന്ന ഒന്നാണ് ഫ്രാൻസിനെതിരെ നേടിയ ആ വിഖ്യാത ഫ്രീക്കിക്ക്. അസാധാരണമായി വളഞ്ഞ് വലയിൽ കയറിയ അത്തരത്തിലൊരു ഫ്രീക്കിക്ക് അതിനുമുമ്പോ ശേഷമോ ഫുട്ബോളിൽ ഉണ്ടായിട്ടില്ല. എന്നാൽ കഴിഞ്ഞ ദിവസം കാർലോസ് തന്നെ ആ ഫ്രീക്കിക്ക് വീണ്ടും അവതരിപ്പിച്ചു

കഴിഞ്ഞ ദിവസം ബാഴ്സലോണ മുൻ ​ഗോൾക്കീപ്പർ വിക്ടർ ബായിയയെ ​ഗോൾവലയ്ക്ക് മുന്നിൽ നിർത്തിയാണ് കാർലോസ് പഴയ ഫ്രീക്കിക്ക് പുനരവതരിപ്പിച്ചത്. ​ഇടങ്കാലുകൊണ്ട് കാർലോസ് എടുത്ത ഫ്രീക്കിക്ക് വലതുവശത്തേക്ക് ​ഗോൾപോസ്റ്റിന് പുറത്തേക്കെന്ന് തോന്നിക്കുന്നരീതിയിൽ നീങ്ങിയ ശേഷം പെട്ടെന്ന് ഇടത്തോട്ട് ​ഗതിമാറി ബായിയയെ കാഴ്ചക്കാരനാക്കി. എന്നാൽ പന്തിന് ഇക്കുറി ​ഗോൾവലകുലുക്കാനിയില്ല. സൈഡ്പോസ്റ്റിനെ തൊട്ടുതൊട്ടില്ല എന്ന തരത്തിൽ പന്ത് പുറത്തേക്ക് പോയി.

ഫ്രീക്കിക്ക് ​ഗോളാക്കാനിയില്ലെങ്കിലും തന്റെ പ്രതിഭയ്ക്ക് യാതൊരു കുഴപ്പവും സംഭവിച്ചെല്ലെന്ന് വ്യക്തമാക്കുകയാണ് കാർലോസ്. 1997-ൽ വിഖ്യാതമായ ഫ്രഞ്ച് ടീമിനെതിരെയാണ് കാർലോസ് അസാധ്യ​ഗോൾ നേടിയത്.