SHARE

2019 ലെ‌ കരീബിയൻ പ്രീമിയർ ലീഗ് ടി20 ക്ക് മുന്നോടിയായി നടത്തുന്ന താരങ്ങളുടെ ഡ്രാഫ്റ്റിൽ ഇടം പിടിച്ച് ഇന്ത്യൻഓൾറൗണ്ടർ ഇർഫാൻ പത്താൻ. ഇന്ത്യയിൽ നിന്ന് ഡ്രാഫ്റ്റ് പട്ടികയിൽ ഇടംപിടിച്ച ഏകതാരമാണ് ഇർഫാൻ. ഡ്രാഫ്റ്റിൽ നിന്ന് ഏതെങ്കിലും ടീം സ്വന്തമാക്കിയാൽ വിദേശ ടി20 ലീഗ് കളിക്കുന്ന ആദ്യ ഇന്ത്യൻ താരമായും ഇർഫാൻ മാറും.

ഒരു കാലത്ത് ഇന്ത്യയുടെ അടുത്ത സൂപ്പർ താരമാകുമെന്ന് വിചാരിച്ചിരുന്ന ഇർഫാന് പക്ഷേ പ്രതീക്ഷിച്ച മികവിലേക്ക് ഉയരാനായിരുന്നില്ല. 2007 ൽ ഇന്ത്യയുടെ ടി20 ലോകകപ്പ് നേട്ടത്തിൽ നിർണായക പങ്ക്‌ വഹിച്ച ഇർഫാൻ 2012 ന് ശേഷം ദേശീയ ടീമിലും കളിച്ചിട്ടില്ല. ഈ‌സീസൺ ഐപിഎല്ലിലും അവസരം ലഭിക്കാതിരുന്ന താരം പക്ഷേ ഈ സീസണിൽ കമന്ററി ബോക്സിലെ സജീവ സാന്നിധ്യമായിരുന്നു. കരീബിയൻ പ്രീമിയർ ലീഗിൽ കളിക്കാൻ അവസരം ലഭിച്ച് തിളങ്ങുകയാണെങ്കിൽ അടുത്ത സീസൺ ഐപിഎല്ലിൽ കളിക്കാനും ഇർഫാന് അവസരമൊരുങ്ങും.