SHARE

കഴിഞ്ഞ സീസണിലെ പോർച്ചു​ഗീസ് ലീ​ഗിലെ മികച്ച ​ഗോൾ കീപ്പറായി ഐക്കർ കസിയസിനെ തിരഞ്ഞെടുത്തു. പോർച്ചൂ​ഗീസ് ക്ലബ് പോർട്ടോയുടെ ​ഗോളിയാണ് കസിയസ്. സ്പാനിഷ് താരമായ കസിയസ് ഹൃദയാഘാതമുണ്ടായതിനെത്തുടർന്ന് താൽക്കാലികമായി കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കുകയാണിപ്പോൾ.

2018-19 സീസണിൽ പോർട്ടോയ്ക്കായി 31 ലീ​ഗ് മത്സരങ്ങളാണ് കസിയസ് കളിച്ചത്. ടീമിനെ കിരീടജേതാക്കളാക്കാൻ കഴിഞ്ഞില്ലെങ്കിലും ലീ​ഗിൽ ഏറ്റവും കുറവ് ​ഗോൾ വഴങ്ങിയതോടെയാണ് മികച്ച ​ഗോളിക്കുള്ള പുരസ്കാരം സ്പാനിഷ് ഇതിഹാസത്തെ തേടിയെത്തിയത്. 314 താരങ്ങളടങ്ങുന്ന ലീ​ഗ് പ്ലെയേഴ്സ് അസോസിയേഷനാണ് പുരസ്കാരം നൽകിയത്.

-Advertisement-

2015-ലാണ് കസിയസ് റയൽ മഡ്രിഡിൽ നിന്ന് പോർട്ടോയിലെത്തുന്നത്. തുടർന്നിതുവരെ നാല് സീസണുകളിലായി 150-ലേറെ മത്സരങ്ങൾ കസിയസ് പോർച്ചു​ഗീസ് ക്ലബിന്റെ ​ഗോൾവല കാത്തു.