FIFA Worldcup
Home FIFA Worldcup
ലോകകപ്പ് ഫൈനലിനൊരുങ്ങി മെസി; കാത്തിരിക്കുന്നത് ഒരുപിടി റെക്കോർഡുകൾ
ഖത്തർ ലോകകപ്പിന്റെ ഫൈനൽ പോരാട്ടത്തിൽ ഇന്ന് അർജന്റീന ഫ്രാൻസിനെ നേരിടും. രാത്രി എട്ടരയ്ക്കാണ് മത്സരം അരങ്ങേറുക. നിലവിലെ ചാമ്പ്യന്മാരാണ് ഫ്രാൻസ്. അർജന്റീനയാകട്ടെ 2014-ലാണ് ഇതിനുമുമ്പ് ഫൈനലിലെത്തിയത്.
മൊറോക്കോയെ വീഴ്ത്തി; ക്രൊയേഷ്യ മൂന്നാമത്
ഖത്തർ ലോകകപ്പിൽ ക്രൊയേഷ്യ മൂന്നാം സ്ഥാനക്കാർ. ഇന്ന് നടന്ന ലൂസേഴ്സ് ഫൈനലിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് മൊറോക്കോയെയാണ് ക്രൊയേഷ്യ തോൽപ്പിച്ചത്. കഴിഞ്ഞ ലോകകപ്പിലെ റണ്ണേഴ്സ് അപ് ആയിരുന്നു ക്രൊയേഷ്യ.
മോഡ്രിച്ച് ദേശീയ ടീമിൽ തുടരുമോ..?? ക്രൊയേഷ്യ പരിശീലകന്റെ മറുപടി ഇത്
ഖത്തർ ലോകകപ്പിന്റെ മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടം ഇന്ന് അരങ്ങേറും. ഇന്ത്യൻ സമയം വൈകിട്ട് എട്ടരയ്ക്ക് നടക്കുന്ന പോരിൽ മൊറോക്കോയും ക്രൊയേഷ്യയും തമ്മിൽ ഏറ്റുമുട്ടും. സെമിയിൽ അർജന്റീനയോടാണ് ക്രൊയേഷ്യ തോറ്റത്. മൊറോക്കോയാകട്ടെ...
സാന്റോസ് സ്ഥാനമൊഴിഞ്ഞു; പോർച്ചുഗലിന്റെ പുതിയ പരിശീലകൻ ഉടൻ
പോർച്ചുഗൽ ദേശീയ ടീം പരിശീലകസ്ഥാനമൊഴിഞ്ഞ് ഫെർണാണ്ടോ സാന്റോസ്. ഖത്തർ ലോകകപ്പിൽ പോർച്ചുഗൽ ക്വാർട്ടർ ഫൈനലിൽ പുറത്തായതിന് പിന്നാലെയാണ് സ്ഥാനമൊഴിയൽ. ഇക്കാര്യം പോർച്ചുഗീസ് ഫുട്ബോൾ അസോസിയേഷൻ സ്ഥിരീകരിച്ചു.
മൊറോക്കൻ വീര്യം അവസാനിപ്പിച്ചു; ഫ്രാൻസ് ഫൈനലിൽ
ഖത്തർ ലോകകപ്പിന്റെ കലാശപ്പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസ് അർജന്റീനയെ നേരിടും. ബുധനാഴ്ച നടന്ന രണ്ടാം സെമി ഫൈനലിൽ മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളിന് തോൽപ്പിച്ചാണ് ഫ്രാൻസ് വീണ്ടും ഫൈനലിലേക്ക് മുന്നേറിയത്....
ഫൈനൽ തന്റെ അവസാന ലോകകപ്പ് മത്സരം; സ്ഥിരീകരിച്ച് മെസി
ഞായറാഴ്ച നടക്കാനിരിക്കുന്ന ഫൈനൽ പോരാട്ടം തന്റെ അവസാന ലോകകപ്പ് മത്സരമാകുമെന്ന് ലയണൽ മെസി. ഇന്നലെ ക്രൊയേഷ്യയെ സെമിയിൽ തോൽപ്പിച്ച് അർജന്റീനയെ ഫൈനലിലേക്ക് നയിച്ചതിന് പിന്നാലെ ഒരു അർജന്റൈൻ മാധ്യമത്തോടാണ് മെസി...
ക്രൊയേഷ്യൻ കടം വീട്ടി; മെസിപ്പട ഫൈനലിൽ
കഴിഞ്ഞ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ കടം ഇക്കുറി സെമി ഫൈനലിൽ വീട്ടി അർജന്റീന. ആവേശകരമായി സെമി ഫൈനൽ പോരാട്ടത്തിൽ കഴിഞ്ഞതവണത്തെ റണ്ണേഴ്സപ്പായ ക്രൊയേഷ്യയെ വീഴ്ത്തി അർജന്റീന ഫൈനലിൽ. എതിരില്ലാത്ത മൂന്ന്...
വൻ നീക്കത്തിനൊരുങ്ങി പോർച്ചുഗൽ; ഇതിഹാസപരിശീലകൻ ഒപ്പം കൂടുമോ..??
ഖത്തർ ലോകകപ്പിൽ പോർച്ചുഗൽ ക്വാർട്ടർ ഫൈനലിൽ പുറത്തായതിന് പിന്നാലെ പരിശീലകൻ ഫെർണാണ്ടോ സാന്റോസിന്റെ ഭാവി അനിശ്ചിതത്വത്തിലാണ്. മുമ്പ് പോർച്ചുഗലിനെ യൂറോ, നേഷൻസ് ലീഗ് കിരീടങ്ങളിലേക്ക് നയിച്ചെങ്കിലും ഇക്കുറി സാന്റോസ് പുറത്താകുമെന്നാണ്...
അർജന്റീന അത്ര നന്നായിട്ടൊന്നുമല്ല കളിക്കുന്നത്, പക്ഷെ; ബ്രസീൽ ഇതിഹാസം പറയുന്നു
ഖത്തർ ലോകകപ്പിന്റെ സെമി ഫൈനൽ പോരാട്ടത്തിൽ അർജന്റീന ഇന്ന് ക്രൊയേഷ്യയെ നേരിടുകയാണ്. ഇന്ത്യൻ സമയം രാത്രി 12.30-നാണ് മത്സരം. ക്വാർട്ടറിൽ നെതർലൻഡ്സിനെ തോൽപ്പിച്ചാണ് അർജന്റീന സെമിയിലെത്തിയത്. ക്രൊയേഷ്യയാകട്ടെ ബ്രസീലിനെ വീഴ്ത്തിയും.
മെസിയെ പൂട്ടുകയല്ല ഞങ്ങളുടെ തന്ത്രം; പറയുന്നത് ക്രൊയേഷ്യൻ സൂപ്പർതാരം
ഖത്തർ ലോകകപ്പിന്റെ സെമിഫൈനലിൽ ക്രൊയേഷ്യ അർജന്റീനയെ നേരിടാനൊരുങ്ങുകയാണ്. കഴിഞ്ഞ തവണ റഷ്യയിലെ ലോകകപ്പിൽ ഇരുവരും ഗ്രൂപ്പ് ഘട്ടത്തിൽ കൊമ്പുകോർത്തപ്പോൾ വിജയം ക്രൊയേഷ്യക്കൊപ്പമായിരുന്നു. എന്നാലിക്കുറി അർജന്റീനയും മികച്ച ഫോമിലാണ്.