SHARE

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ പ്രമുഖ ക്ലബ്ബായ ആർസണലിന്റെ നേടും തൂണായിരുന്ന താരമാണ് സ്പെയിൻ കാരനായ സാന്റി കാസോർള. ക്ലബ്ബിന് മൂന്ന് എഫ് എ കപ്പ് കിരീടങ്ങൾ നേടികൊടുത്ത കസോർള ആറു വർഷകാലം ടീമിന്റെ ഭാഗമായതിന് ശേഷം ഇപ്പോൾ പടിയിറങ്ങിരിക്കുകയാണ്. തന്റെ പഴയ ക്ലബ്ബായ വിയ്യാ റയലിലേക്കാണ് താരമെത്തിയത്. കസോർളയുടെ മടങ്ങിവരവ് ഗംഭീരമാക്കി മാറ്റിയിരിക്കുകയാണ് ക്ലബ്ബ്. അടച്ചിട്ട ചില്ലുകൂട്ടിൽ പുകമറക്കുള്ളിലൂടെ താരം പ്രത്യക്ഷപെടുകയായിരുന്നു.

സ്റ്റേഡിയത്തിലെ 1000 കണക്കിന് ആരധകരെ സാക്ഷി നിർത്തിയായിരുന്നു താരത്തിന്റെ മാജിക്കൽ പ്രവേശനം. മൈതാനത്തിന് നടുവിൽ ഒരു ചില്ലുകൂട്, മാന്ത്രികൻ അതിൽ വെള്ളപുക സൃഷ്ടിക്കുന്നു. നാടകിയത നിറഞ്ഞ പശ്ചാത്തല സംഗീതത്തോടൊപ്പം പുകമറ ഒഴിയുമ്പോൾ കാസോർള പ്രത്യക്ഷപ്പെടുന്നു.അല്പം ഒന്ന് പകച്ചുനിന്നെങ്കിലും നിറ കയ്യടികളോടെയാണ് ആരാധകർ അദ്ദേഹത്തെ സ്വീകരിച്ചത്.

മധ്യനിര താരമായ കാസോർള 2012 ലാണ് ആർസണലിൽ എത്തുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി തുടർച്ചയായി പിന്തുടരുന്ന പരിക്ക് താരത്തെ പലവട്ടം മൈതാനത്ത്നിന്ന് അകറ്റിനിർത്തി. ക്ലബ്ബയുമായി കരാർ പുതുക്കുമെന്ന് വാർത്തകൾ ഉണ്ടായിരുന്നെങ്കിലും തന്റെ പഴയ ക്ലബ്ബിലേക്ക് മടങ്ങി പോകാൻ താരം ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. ആർസണൽ ഇതിന് അനുവദിച്ചതോടെയാണ് താരം വിയ്യാ റയലിൽ എത്തുന്നത്. ആഴ്സണലിനായി 129 മത്സരങ്ങൾ കളിച്ച കാസോർള 25 ഗോളുകളും നേടി. സ്പെയിനിനായി 77 തവണയാണ് കാസോർള കളത്തിലിറങ്ങിയത്.