SHARE

ഇന്ത്യൻ സൂപ്പർ ലീ​ഗ് മത്സരത്തിന് പിന്നാലെ നടന്ന റിസർവ് പോരാട്ടത്തിൽ കേരളാ ബ്ലാസ്റ്റേഴ്സ് ചെന്നൈയിൻ എഫ്.സിയെ തകർത്തു. ഇന്നലെ നടന്ന മത്സരത്തിൽ പകരക്കാരായിരുന്ന താരങ്ങളെ ഉൾപ്പെടുത്തി നടത്തിയ പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് ജയിച്ചത്.

ബ്ലാസ്റ്റേഴ്സിനായി ഓസ്ട്രേലിയൻ താരം ജോർദാൻ മുറയും ഇന്ത്യൻ യുവതാരം പ്യൂറ്റിയയുമാണ് ​ഗോളുകൾ നേടിയത്. ചെന്നൈയിനായി പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ഒരു ​ഗോൾ മടക്കിയത് ബ്രസീലിയൻ പ്രതിരോധതാരം മെമോയാണ്. സ്പോർട്സ് ജേർണലിസ്റ്റ് മാർക്കസ് മെർഹുലാവോയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.

ഓരോ ഔദ്യോ​ഗിക മത്സരത്തിന് ശേഷവും അതേ എതിരാളികളുമായി സൗഹൃദമത്സരം നടത്താനുള്ള പ്ലാനിലാണ് ബ്ലാസ്റ്റേഴ്സ്. തലേദിവസത്തെ മത്സരത്തിൽ കളിക്കാൻ അവസരം കിട്ടാത്ത താരങ്ങൾക്ക് വേണ്ടിയാണിത്. ഇതിലൂടെ ടീമിലെ മുഴുവൻ താരങ്ങളുടേയും ശീരീരിക്ഷമത നിലനിർത്താം എന്നതാണ് പരിശീലകൻ കിബു വിക്കുന ലക്ഷ്യമിടുന്നത്.