ഹാട്രിക്കടക്കം ആറു വിക്കറ്റുകള്‍ അതും ഏഴു റണ്‍സ് മാത്രം വിട്ടു കൊടുത്ത് കേവലം 20 ബോളുകളില്‍. അക്ഷരാര്‍ത്ഥത്തില്‍ കൊടുങ്കാറ്റാവുകയായിരുന്നു ദീപക് ചാഹര്‍ ബംഗ്ലാദേശിനെതിരായ അവസാന മത്സരത്തില്‍. എന്നാല്‍ ആ വിസ്മയിപ്പിക്കുന്ന പ്രകടനത്തിനു പിന്നിലെ പ്രചോനമെന്താണെന്നു വിവരിക്കുകയാണ് ദീപക് ചാഹര്‍.
നായകന് രോഹിത് ശര്‍മ്മയുടെ വാക്കുകളാണ് തനിക്ക് കരുത്തായതെന്നാണ് ചാഹര്‍ പറയുന്നത്. മത്സരത്തിനു മുമ്പ് രോഹിത് ഭായി തന്നോടു പറഞ്ഞു. ‘ചാഹര്‍ ഈ മത്സരത്തില്‍ ഞാന്‍ തന്നെ ബുമ്രയെപ്പോലെ ഉപയോഗിക്കും. ഏറ്റവും ബുദ്ധിമുട്ടേറിയ ഓവറുകള്‍ ഞാന്‍ തന്നെയായിരിക്കും ഏല്‍പ്പിക്കുക’ ഈ വാക്കുകളാണ് എന്നെ പ്രചോദിപ്പിച്ചതും മികച്ച പ്രകടനം നടത്താന്‍ സഹായിച്ചതും ചാഹര്‍ പറഞ്ഞു. അതിനു കാരണവും അദ്ദേഹം വിവരിച്ചു.
കടുത്ത സമ്മര്‍ദ്ദത്തിനിടയിലും ചില ഉത്തരവാദിത്വങ്ങള്‍ എന്നെയേല്പ്പിക്കുന്നത് എനിക്ക് ഏറെ ഇഷ്ടമാണ്. രോഹിത് ഭായിയുടെ വാക്കുകള്‍ എനിക്ക് അങ്ങനൊണ് തോന്നിയത്. എന്നില്‍ ചിലര്‍ വിശ്വാസമര്‍പ്പിക്കുന്നു എന്ന തോന്നല്‍ എനിക്ക് അപ്പോളുണ്ടാകും. അത്തരം തോന്നലുകളാണ് എനിക്ക് കരുത്തു പകരുന്നത് ചാഹര്‍ പറഞ്ഞു. എന്നാല്‍ മറ്റുള്ളവര്‍ക്ക് എന്നില്‍ വിശ്വാസമില്ലെന്നു തോന്നിയാല്‍ ഞാന്‍ ദുര്‍ബലനാകും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.