SHARE

ചൈനീസ് ഫുട്‌ബോള്‍ ടീമിന് പുതിയ പരിശീലകനെ നിയമിച്ചു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ എവര്‍ട്ടന്റെ മുന്‍ താരം ലീ ടൈ ആണ് ചൈനയുടെ പരിശീലകനായി എത്തുന്നത്. മുമ്പ് ഡേവിഡ് മോയിസിനു കീഴിലാണ് ഇദ്ദേഹം എവര്‍ട്ടനു വേണ്ടി കളിച്ചിട്ടുള്ളത്. ഷെഫീല്‍ഡ് യുണൈറ്റഡിനു വേണ്ടിയും കളിച്ചിട്ടുണ്ട്.

2002 – 2003 സീസണില്‍ ലോണ്‍ വ്യവസ്ഥയില്‍ എവര്‍ട്ടനിലെത്തിയ താരം 2003 മുതല്‍ 2006 വരെ എവര്‍ട്ടനുമായി കരാറിലെത്തുകയായിരുന്നു. ചൈനയ്ക്കു വേണ്ടി 92 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. വിരമിച്ച ശേഷം 2012 മുതലാണ് പരിശീലക കരിയറിലേയ്ക്ക് എത്തുന്നത്. ലിപ്പി ചൈനീസ് പരിശീലക സ്ഥാനം മാറിയ ഒഴിവിലേയ്ക്കാണ് ലീ ടൈ എത്തുന്നത്.

നേരത്തെ ലിപ്പിക്കു കീഴില്‍ സഹപരിശീലകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ചൈനീസ് റിസര്‍വ്വ് ടീമിന്റെ പരിശീലകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്തായാലും ലീ ടൈയുടെ വരവ് ചൈനീസ് ഫുട്‌ബോളിന് പുതിയ ഉണര്‍വ്വ് നല്‍കുമെന്ന പ്രതീക്ഷയിലാണ് ചൈനീസ് ഫുട്‌ബോള്‍ ആരാധകര്‍.