SHARE

ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തില്‍ വമ്പന്മാര്‍ക്കെല്ലാം വിജയത്തുടക്കം. രണ്ടാംദിനം റയല്‍ മാഡ്രിഡ്, യുവന്റസ്, ബയേണ്‍ മ്യൂണിക്ക്, മാഞ്ചസ്റ്റര്‍ യുണൈറ്റ് ടീമുകള്‍ മിന്നും ജയം സ്വന്തമാക്കിയപ്പോള്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഞെട്ടിക്കുന്ന തോല്‍വിയാണ് ആകെയുള്ള ഷോക്ക്. ലയണിനെതിരേ 2-1നാണ് സിറ്റി തോറ്റമ്പിയത്. ആദ്യ പകുതിയില്‍ രണ്ടു ഗോളുകള്‍ക്ക് മുന്നിലായിരുന്നു ലയണ്‍.

മക്‌സ് വെല്‍ കോമെറ്റ് (26), നബീല്‍ ഫെക്കീര്‍ (43) എന്നിവരാണ് ഗോള്‍ നേടിയത്. ചാമ്പ്യന്‍സ് ലീഗില്‍ ആദ്യമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ചുവപ്പുകാര്‍ഡ് കണ്ടു മടങ്ങുന്ന നാടകീയ നിമിഷങ്ങളാണ് വലന്‍സിയയ്‌ക്കെതിരേ കണ്ടത്. ഇരുപത്തൊമ്പതാം മിനിറ്റിലാണ് യുവന്റസ് താരം കളംവിട്ടത്. 2-0ത്തിന് യുവന്റസ് ജയിച്ച മത്സരത്തില്‍ മിറാലിം ജാനിക് (45, 51) പെനാല്‍റ്റിയിലൂടെയാണ് രണ്ടു ഗോളുകളും നേടിയത്.

-Advertisement-

ഇസ്‌കോ (45), ഗാരെത് ബെയ്ല്‍ (58), മരിയാനോ (90+1) എന്നിവരാണ് എഎസ് റോമയ്‌ക്കെതിരായ 3-0 ജയത്തില്‍ റയല്‍ മാഡ്രിഡിനായി വലകുലുക്കിയത്. യംഗ് ബോയ്‌സിനെ 3-0ത്തിനാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കശക്കിയെറിഞ്ഞത്. ബെനിഫിക്കയെ 2-0ത്തിനാണ് ബയേണ്‍ മ്യൂണിക്ക് വീഴ്ത്തിയത്.