SHARE

യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന്റെ ആദ്യ പാദത്തിൽ ലിവർപൂൾ, ടോട്ടൻഹാം ഹോട്സ്പർ ടീമുകൾക്ക് ജയം. ലിവർപൂൾ പോർട്ടോയേയും, ടോട്ടൻഹാം മാഞ്ചസ്റ്റർ സിറ്റിയേയുമാണ് പരാജയപ്പെടുത്തിയത്.

സ്വന്തം തട്ടകമായ ആൻഫീൽഡിൽ നടന്ന പോരാട്ടത്തിൽ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു ലിവർപൂളിന്റെ ജയം. അഞ്ചാം മിനുറ്റിൽ കെയ്തയും, ഇരുപത്തിയാറാം മിനുറ്റിൽ റോബർട്ട് ഫിർമീന്യോയുമാണ് അവരുടെ ഗോളുകൾ നേടിയത്. തങ്ങളുടെ സ്വന്തം തട്ടകത്തിൽത്തന്നെയാണ് ടോട്ടൻഹാം, മാഞ്ചസ്റ്റർ സിറ്റിയേയും കീഴടക്കിയത്. എഴുപത്തിയെട്ടാം മിനുറ്റിൽ എറിക്സന്റെ അസിസ്റ്റിൽ നിന്ന് സൺ ഹ്യൂങ്ങ് മിൻ ആണ് ടോട്ടനത്തിന്റെ ഗോൾ നേടിയത്.