SHARE

യുവേഫ ചാമ്പ്യൻസ് ലീഗിൽ, പ്രീമിയർ ലീഗ് വമ്പന്മാരായ ലിവർപൂളിന് ഞെട്ടിക്കുന്ന തോൽവി. സെർബിയൻ ചാമ്പ്യന്മാരായ റെഡ് സ്റ്റാർ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ലിവർപൂളിനെ മറികടന്നത്. ആദ്യ പകുതിയിലായിരുന്നു ലിവർപൂൾ വലയിൽ രണ്ട് ഗോളുകളും എത്തിയത്. ഇരട്ട ഗോളുകളുമായി തിളങ്ങിയ സൂപ്പർ താരം പാകോവ് ആണ് റെഡ് സ്റ്റാറിന്റെ വിജയശില്പി.

കരുത്തരായ ബാഴ്സലോണയും, ഇന്റർമിലാനും തമ്മിൽ നടന്ന പോരാട്ടം സമനിലയിൽ കലാശിച്ചു. (സ്കോർ 1-1) . മാൽക്കോമിലൂടെ മത്സരത്തിന്റെ എൺപത്തിമൂന്നാം മിനുറ്റിൽ മുന്നിലെത്തിയ ബാഴ്സയെ എൺപത്തിയേഴാം മിനുറ്റിൽ ഇക്കാർഡി നേടിയ ഗോളിലാണ് ഇന്റർ സമനില പിടിച്ചത്.

പി.എസ്.ജി യും, നാപ്പോളിയും തമ്മിലുള്ള പോരാട്ടവും സമനിലയിൽ കലാശിക്കുകയായിരുന്നു (1-1). ജുവാൻ ബെർനറ്റ് പി എസ് ജി ക്കായും, ഇൻസൈൻ നാപ്പോളിക്ക് വേണ്ടിയും ഗോൾ നേടി. ഇന്നലെ നടന്ന മറ്റ് പ്രധാന മത്സരങ്ങളിൽ സ്പാനിഷ് വമ്പന്മാരായ അത്ലറ്റിക്കോ മാഡ്രിഡ് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ബൊറൂസിയ ഡോർട്ട്മുണ്ടിനേയും, ടോട്ടൻഹാം ഹോട്ട്സ്പർ 2-1 ന് പി.എസ്.വി യേയും പരാജയപ്പെടുത്തി.