SHARE

ബയേൺ മ്യൂണിച്ചിനോട് തോറ്റ് ബാഴ്സലോണ പുറത്തായതോടെ ഇക്കുറി ചാമ്പ്യൻസ് ലീ​ഗ് സെമി ഫൈനലിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടേയും ലയണൽ മെസിയുടേയും സാന്നിധ്യമുണ്ടാകില്ലെന്ന് ഉറപ്പായി. ചാമ്പ്യൻസ് ലീ​ഗിൽ പതിനഞ്ച് വർഷത്തിനിടെ ഇതാദ്യമായാണ് രണ്ടുസൂപ്പർതാരങ്ങളിലാരുമില്ലാത്ത സെമി പോരാട്ടങ്ങൾ നടക്കാനൊരുങ്ങുന്നത്.

ബാഴ്സ ക്വാർട്ടറിൽ ബയേണിനോട് തോറ്റപ്പോൾ റൊണാൾഡോയുടെ യുവന്റസ് പ്രീക്വാർട്ടറിൽ തന്നെ ഫ്രഞ്ച് ക്ലബ് ഒളിംപിക് ലിയോണിനോട് തോറ്റ് പുറത്തായിരുന്നു. 2004-05 സീസണിലാണ് ഇതിനുമുമ്പ് റൊണാൾഡോയോ മെസിയോ ഇല്ലാത്ത ചാമ്പ്യൻസ് ലീ​ഗ് സെമി പോരാട്ടം നടന്നത്. അത് ഇരുവരുടേയും തുടക്കകാലമായിരുന്നു. പിന്നീട് ഇപ്പോഴാണ് ഇരുസൂപ്പർതാരങ്ങളും യൂറോപ്യൻ പോരാട്ടത്തിന്റെ സെമി ഫൈനൽ കാണാതെ പുറത്തുപോകുന്നത്.

2006-07 സീസണിനേ് ശേഷം ഇതാദ്യമായാണ് ഒരു സ്പാനിഷ് ടീം പോലുമില്ലാത്ത ചാമ്പ്യൻസ് ലീ​ഗ് സെമി നടക്കാനൊരുങ്ങുന്നത്. 2008 മുതൽ റയൽ മഡ്രിഡോ, ബാഴ്സലോണയോ, അത്ലെറ്റിക്കോ മഡ്രിഡോ ആരെങ്കിലുമൊക്കെയായി ചാമ്പ്യൻസ് ലീ​ഗ് സെമിയിൽ സ്പെയിനെ പ്രതിനിധീകരിച്ചുണ്ടാകാറുണ്ട്.