SHARE

വിദർഭയെ കഴിഞ്ഞ സീസണിലെ രഞ്ജി ട്രോഫി കിരീടത്തിലേക്ക് നയിച്ച പരിശീലകനായ ചന്ദ്രകാന്ത് പണ്ഡിറ്റിന് അടുത്ത സീസണിൽ പുതിയ തട്ടകം. മധ്യപ്രദേശാണ് ഇന്ത്യൻ ക്രിക്കറ്റിലെ സ്റ്റാർ പരിശീലകനെ ഇപ്പോൾ തങ്ങളുടെ മുഖ്യ പരിശീലകനാക്കിയിരിക്കുന്നത്‌. ഇന്ത്യൻ അഭ്യന്തര ക്രിക്കറ്റിലെ ഏറ്റവും വിജയിയായ പരിശീലകരിൽ ഒരാളാണ് ചന്ദ്രകാന്ത് പണ്ഡിറ്റ്.

കഴിഞ്ഞ 3 സീസണുകളിലും വിദർഭയുടെ പരിശീലകനായിരുന്ന പണ്ഡിറ്റ്, 2017-18, 2018-19 സീസണുകളിലെ രഞ്ജി ട്രോഫിയിലും, ഇറാനി ട്രോഫിയിലും അവരെ വിജയത്തിലേക്ക് നയിച്ചിരുന്നു. എന്നാൽ ഇക്കുറി പണ്ഡിറ്റിന് കീഴിൽ ഏഴാം സ്ഥാനത്ത് മാത്രമാണ് വിദർഭ ഫിനിഷ് ചെയ്തത്. മുൻപ് മുംബൈ, മഹാരാഷ്ട്ര, കേരള ടീമുകളുടേയും പരിശീലകനായിട്ടുള്ള പരിചയം പണ്ഡിറ്റിനുണ്ട്.