SHARE

ഇന്ത്യൻ പ്രീമിയർ ലീ​ഗ് ടീം പഞ്ചാബ് കിങ്സ് പുതിയ സീസണിനൊരുങ്ങുന്നത് വൻ അഴിച്ചുപണിയുമായി. സ്റ്റാർ പരിശീലകൻ ട്രെവർ ബെയ്ലിസിന് കീഴിലാണ് പഞ്ചാബ് അടുത്ത ഐപിഎല്ലിന് ഒരുങ്ങുന്നത്. എന്നാൽ പരിശീലകനിൽ മാത്രമൊതുങ്ങുന്നില്ല പഞ്ചാബിലെ മാറ്റങ്ങൾ.

ടീമിന്റെ പുതിയ ക്യാപ്റ്റനായി സൂപ്പർതാരം ശിഖർ ധവാനെ നിയമിച്ചു. കഴിഞ്ഞ തവണ മായങ്ക് അ​ഗർവാളായിരുന്നു ടീമിനെ നയിച്ചത്. എന്നാൽ ഇപ്പോൾ സീനിയർ താരമായ ധവാന് നായകചുമതല നൽകുകയാണ് പഞ്ചാബ്. മായങ്കിനെ റിലീസ് ചെയ്യുന്ന കാര്യവും ടീം പരി​ഗണിക്കുന്നതായി വാർത്തകളുണ്ട്.

പരിശീലകസംഘത്തിലേക്ക് രണ്ട് പ്രധാനികളെ കൂടി പഞ്ചാബ് നിയമിച്ചിട്ടുണ്ട്. മുൻ ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പർ ബ്രാഡ് ഹാഡിൻ പഞ്ചാബിന്റെ ഫീൽഡിങ് കോച്ചാങ്. മുൻ ദക്ഷിണാഫ്രിക്കൻ പേസർ ചാൾസ് ലാങ്‌വെൽറ്റ് ബൗളിങ് പരിശീലകനുമാകും.