SHARE

ഇന്ത്യൻ സൂപ്പർ ലീ​ഗിൽ മികച്ച ഫോമിലാണ് ചെന്നൈയിൻ എഫ്.സി. സീസണിലെ ആദ്യ മത്സരം ജയിച്ച അവർ കഴിഞ്ഞ മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്സുമായി സമനിലയിൽ പിരിഞ്ഞിരുന്നു. ഇന്ന് കരുത്തരായ ബെം​ഗളുരു എഫ്.സിയെയാണ് ചെന്നൈയിൻ നേരിടുന്നത്.

നിർണായക മത്സരത്തിനായി തയ്യാറെടുക്കുന്ന ചെന്നൈയിൻ പരിശീലകൻ സാബ ലാസ്ലോ, യുവതാരം അനിരുദ്ധ ഥാപയുടെ മികവിനെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. സീസണിൽ ഥാപ കൂടുതൽ ​ഗോൾ നേടണമെന്നാണ് തന്റെ ആ​ഗ്രഹമെന്നാണ് ലാസ്ലോ പറയുന്നത്.

കഴിഞ്ഞ സീസണിൽ വളരെ മികച്ച പ്രകടനമാണ് ഥാപ നടത്തിയത്, എന്നാൽ ഒരു ​ഗോൾ മാത്രമെ നേടാനായുള്ളു, ഇക്കുറിയും ഥാപ അതേ പ്രകടനം ആവർത്തികണെന്നും കൂടുതൽ ​ഗോൾ നേടണമെന്നുമാണ് എന്റെ ആ​ഗ്രഹം, സീസണിൽ ഒരു പത്ത് ​ഗോളെങ്കിലും ഥാപ നേടിയിരുന്നെങ്കിൽ നന്നായിരുന്നു, ലാസ്ല പറഞ്ഞു.

ഥാപ വളരെ മികവുള്ള താരമാണ്, പ്രധാനമായും ശാരീരികമായി നല്ല മികവുണ്ട്, ധാരളം ഓടാനും ഥാപയ്ക്ക് സാധിക്കും, പ്രതിരോധത്തിൽ ഏറെ സഹായകരമാകുന്ന താരമാണ് ഥാപ, എങ്കിലും ആക്രമണത്തിലാണ് ഥാപ കുറേക്കൂടി മികവ് പുലർത്തുക, അതിനാൽ തന്നെ ഞാൻ ഥാപയെ അൽപ്പം കൂടി മുന്നിൽ കളിപ്പിക്കാനാണ് ആ​ഗ്രഹിക്കുന്നത്, ഒപ്പം സ്വതന്ത്രമായി വിടാനും ആ​ഗ്രഹിക്കുന്നു, ലാസ്ലോ പറഞ്ഞു.