SHARE

ഇന്ത്യയുടെ മുൻ പരിശീലകൻ ഗ്രെഗ് ചാപ്പൽ തന്റെ കരിയർ നശിപ്പിച്ചിട്ടില്ലെന്നും അത്തരത്തിൽ പറയപ്പെടുന്ന കാര്യങ്ങൾ തെറ്റാണെന്നും മുൻ ഇന്ത്യൻ ഓൾ റൗണ്ടർ ഇർഫാൻ പത്താ‌ൻ. കഴിഞ്ഞ ദിവസം ഒരു യൂടൂബ് ചാനലിന് നൽകിയ അഭിമുഖത്തിനിടെ മനസ് തുറക്കുകയായിരുന്നു ഇർഫാൻ.

മൂന്നാം നമ്പരിൽ ബാറ്റിംഗിനിറക്കി, ഇർഫാനെ അമിത സമ്മർദ്ദത്തിലേക്ക് തള്ളി വിട്ട ചാപ്പലാണ് അദ്ദേഹത്തിന്റെ കരിയർ നശിപ്പിച്ചത് എന്ന് പണ്ട് മുതലേ ക്രിക്കറ്റിൽ പറഞ്ഞു കേൾക്കുന്ന കാര്യമാണ്. എന്നാൽ ഇത് പൂർണമായും തെറ്റാണെന്ന് ഇർഫാൻ പറയുന്നു. തന്നെ മൂന്നാം നമ്പരിൽ ബാറ്റിംഗിന് അയക്കാനുള്ളത് സച്ചിന്റെ ഐഡിയ ആയിരുന്നുവെന്നാണ് ഇർഫാൻ പറയുന്നത്.

-Advertisement-

താരത്തിന്റെ വാക്കുകൾ ഇങ്ങനെ, ” എന്നെ മൂന്നാം നമ്പരിൽ ബാറ്റിംഗിന് അയക്കാനുള്ള ഐഡിയ സത്യത്തിൽ സച്ചിൻ പാജിയുടേത് ആയിരുന്നു. അദ്ദേഹമാണ് എന്നെ മൂന്നാം നമ്പരിൽ ബാറ്റിംഗിനിറക്കാൻ അന്ന് നായകനായിരുന്ന രാഹുൽ ദ്രാവിഡിനോട് നിർദ്ദേശിച്ചത്. എനിക്ക് സിക്സറുകൾ നേടാനുള്ള മികവുണ്ടെന്നും ന്യൂ ബോളിലും, ഫാസ്റ്റ് ബോളർമാർക്കെതിരെയും മികച്ച രീതിയിൽ കളിക്കാൻ കഴിയുമെന്നും സച്ചിൻ പാജി പറഞ്ഞു. ചാപ്പലാണ് എന്റെ കരിയർ നശിപ്പിച്ചത് എന്ന് പറയുന്നത് 100 ശതമാനവും തെറ്റാണ്. ഇന്ത്യക്കാരൻ അല്ലാത്തതിനാൽ അദ്ദേഹത്തെ കുറ്റം പറയാൻ എളുപ്പമാണ്‌.” ഇർഫാൻ പറഞ്ഞു നിർത്തി.