SHARE

 

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോട് ചെല്‍സ തോറ്റത് 4-0 ത്തിന്. തുടര്‍ന്ന് സൂപ്പര്‍ ലീഗില്‍ ലിവര്‍പൂളും ചെല്‍സയെ തകര്‍ത്തു വിട്ടു. രണ്ടു മത്സരങ്ങളിലേറ്റ കനത്ത തോല്‍വിയുടെ ഞെട്ടല്‍ ചെല്‍സയെ വിട്ടുമാറിയിട്ടില്ല. ഇതില്‍ നിന്നു കരകയറാന്‍ ചെല്‍സയ്ക്ക് അടുത്ത കളിയിലെ വിജയം എത്രത്തോളം അനിവാര്യമാണെന്ന് കാണിക്കുന്നതാണ് മുന്‍ താരത്തിന്റെ വാക്കുകള്‍. ആ വിജയം ടീം മാനേജര്‍ ഫ്രാങ്ക് ലംബാര്‍ഡിനുവേണ്ടി അനിവാര്യമാണെന്നും അദ്ദേഹം പറയുന്നു.

മുന്‍ താരം ഇമ്മാനുവേല്‍ പെറ്റിറ്റാണ് ഇക്കാര്യം പറഞ്ഞത് ലൈസെസ്റ്ററിനെതിരെയുള്ള ഞായറാഴ്ചത്തെ മത്സരം ചെല്‍സയ്ക്കു ജയിച്ചേ തീരു അത് കളിക്കാരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പാക്കാനും അനിവാര്യമാണ്. അതിലുപരി ആ വിജയം ആ മനുഷ്യന് വേണ്ടിയും ഫ്രാങ്ക് ലംബാര്‍ഡിനു വേണ്ടി. പെറ്റിറ്റ് പറഞ്ഞു. ഏദന്‍ ഹസാഡ് ടീം വിട്ടുപോയതിലെ വന്‍ നഷ്ടത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞു.

മാഞ്ചസ്റ്റര്‍ യുണൈറ്റൈഡിനെതിരെയുള്ള പരാജയത്തനു ശേഷം ഹസാഡിന്റെ നഷ്ടം നികത്താനാവാത്തതാണെന്നു ഫ്രാങ്ക് ലംബാര്‍ഡും പ്രതികരിച്ചിരുന്നു. എന്തായാലും ലൈസസ്റ്ററിനെതിരെ ഉജ്വല വിജയം നേടി തിരിച്ചുവരാം എന്ന പ്രതീക്ഷയിലാണ് താരങ്ങളും ഒപ്പം ആരാധകരും.