SHARE

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ ഇന്ന് പുലർച്ചെ നടന്ന പോരാട്ടത്തിൽ ചെൽസിക്ക് ​ഗംഭീരജയം. ബ്രൈട്ടനെ ഒന്നിനെതിരെ മൂന്ന് ​ഗോളുകൾക്കാണ് ചെൽസി വിഴ്ത്തിയത്. ജോർജീന്യോ, റീസ് ജെയിംസ്, കർട്ട് സോമ എന്നിവർ ചെൽസിക്കായി വലകലുക്കിയത്. ലിയൻഡ്രോ ട്രോസാർഡിന്റെ വകയായിരുന്നു ബ്രൈട്ടന്റെ ഏക​ഗോൾ

ബ്രൈട്ടന്റെ മൈതാനത്ത് നടന്ന മത്സരത്തിൽ ആദ്യം ലീഡെടുത്തത് ചെൽസിയായിരുന്നു. ഇക്കുറി ടീമിലെത്തിയ ജർമൻ താരം ടിമോ വെർണറിനെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ജോർജീന്യോയണ് 21-ാം മിനിറ്റിൽ ചെൽസിയെ മുന്നിലെത്തിച്ചത്. രണ്ടാം പകുതി തുടങ്ങി അധികം വൈകാതെ തന്നെ ട്രൊസാർഡിലൂടെ ബ്രൈട്ടൻ ഒപ്പമെത്തി. ​ഗോളിന് വഴിയൊരുക്കിയതാകട്ടെ താരിഖ് ലാംപ്തിയും.

രണ്ട് മിനിറ്റിനകം ചെൽസി വീണ്ടും മുന്നിലെത്തി. ഇക്കുറി ​ഗോൾ നേടിയത് ജെയിംസ്. ​ഗോളിന് വഴിയൊരുക്കിയതാകട്ടെ ജോർജീന്യോയും. മത്സരത്തിന്റെ 66-ാം മിനിറ്റിൽ ചെൽസിയുടെ ജയം ഉറപ്പിച്ച ​ഗോളുമെത്തി. സോമയുടെ വക. ജെയിംസെടുത്ത കോർണർ കിക്കിൽ നിന്നായിരുന്നു ഈ ​ഗോൾ.