SHARE

ട്രാൻസ്ഫർ ജാലകം തുറക്കാൻ ഇനി അധികം നാളുകളില്ല. ക്ലബുകളെല്ലാം തന്നെ തങ്ങൾക്ക് വേണ്ട കളിക്കാരനെ സ്വന്തമാക്കാനുള്ള ശ്രമങ്ങളിൽ തുടരുകയാണ്. ഇം​ഗ്ലീഷ് ക്ലബ് ചെൽസിയും ജനുവരയിലെ ട്രാൻസ്ഫർ ജാലകത്തെ ശ്രദ്ധയോടെയാണ് നോക്കുന്നത്. എന്നാൽ സൂപ്പർ താരങ്ങളെക്കാൾ ചെൽസി ഇക്കുറി പ്രാധാന്യം കൽപ്പിച്ചിരിക്കുന്നത് ഒരു ഇം​ഗ്ലീഷ് സ്ട്രൈക്കർക്കാണ്

ബേൺമത്തിന്റെ മുന്നേറ്റനിരതാരമായ കല്ലം വിൽസനാണ് ചെൽസിയുടെ പ്രധാനലക്ഷ്യം. ചെൽസി സഹപരിശീലകനായ ജിയാൻഫ്രാങ്കോ സോള ഇക്കാര്യം തുറന്നുപറഞ്ഞുകഴിഞ്ഞു. സ്പാനിഷ് സ്ട്രൈക്കർ അൽവാരോ മൊറാത്ത, ഫ്രാൻസിന്റെ ഒളിവർ ജിറൂഡ് തുടങ്ങിയവർ ഇപ്പോൾ ചെൽസിയിലുണ്ട്. എന്നാൽ ഇവർക്കാർക്കും ​ഗോൾ നേടാൻ സാധിക്കുന്നില്ല എന്ന് വിമർശനുമുണ്ട്. ഈ സാഹചര്യത്തിലാണ് വിൽസനായി ശ്രമം നടത്തുന്നത്.

പ്രീമിയർ ലീ​ഗിൽ ഈ സീസണിൽ ഇതുവരെ എട്ട് ​ഗോളുകൾ വിൽസൺ നേടിയിട്ടുണ്ട്. ബേൺമത്തിനൊപ്പം അഞ്ചാം സീസൺ കളിക്കുന്ന വിൽസൺ ഇം​ഗ്ലീഷ് ദേശീയ ടീമിനായി ഒരിക്കൽ ബൂട്ടുകെട്ടിയിട്ടുണ്ട്.