SHARE

പ്രീമിയർ ലീ​ഗിലെ ​ഗോൾവേട്ടയിലൂടെ ശ്രദ്ധനേടുന്നതാരമാണ് ചെൽസിയുടെ ടാമി ഏബ്രഹാം. ഇക്കുറി ചെൽസി സീനിയർ ടീമിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച ടാമി ഇതുവരെ അഞ്ച് പ്രീമിയർ ലീ​ഗ് മത്സരങ്ങളിൽ നിന്ന് ഏഴ് ​ഗോളുകൾ നേടി.

21-കാരനായ ടാമി ഇം​ഗ്ലണ്ടിന്റെ താരമാണ്. ഇതുവരെ രണ്ട് തവണ ഇം​ഗ്ലീഷ് ടീമിനായി ബൂട്ടുകെട്ടിയിട്ടുമുണ്ട്. അതേസമയം തന്നെ മാതാപിതാക്കളുടെ നാട് എന്ന നിലയിൽ ആഫ്രിക്കൻ രാജ്യമായ നൈജീരിയക്ക് വേണ്ടിയും കളിക്കാൻ ടാമിക്ക് യോ​ഗ്യതയുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെയൊരു അന്തിമതീരുമാനമെടുത്തിട്ടില്ല ടാമി. കഴിഞ്ഞ ദിവസം വോൾവ്സിനെതിരായ മിന്നും പ്രകടനത്തിന് ശേഷം സംസാരിക്കവെയാണ് ഈ സൂചന ടാമി നൽകിയത്.

ഇതേ കാര്യത്തെക്കുറിച്ച് ഞാനും ഒട്ടേറെ ചർച്ചകൾ കേൾക്കുന്നുണ്ട്. എന്നാൽ അതിൽ ഞാനിപ്പോൾ ശ്രദ്ധ ചെലുത്തുന്നില്ല. ചെൽസിക്കായി ​ഗോൾ നേടുന്നതും മത്സരം ജയിപ്പിക്കുന്നതും മാത്രമാണിപ്പോൾ മനസിൽ, ടാമി പറഞ്ഞു. അതേ സമയം തന്നെ നൈജീരിയയുടെ ക്ഷണം ഒരിക്കലും സ്വീകരിക്കില്ലെന്ന് പറയാനാകില്ലെന്നും ടാമി കൂട്ടിച്ചേർത്തു