SHARE

ഫുട്ബോൾ കരിയറിലെ എട്ടാമത്തെ ക്ലബിലേക്ക് ചേക്കേറി ഘാന ഇതിഹാസതാരം മൈക്കിൾ എസ്സിയൻ. അസർബൈജാൻ ക്ലബ് സബൈൽ എഫ്.കെയിലാണ് എസ്സിയൻ എത്തിയിരിക്കുന്നത്. സബൈലിൽ കളിക്കുന്നതിനൊപ്പം ക്ലബിന്റെ അണ്ടർ 19 ടീം പരിശീലക ചുമതലയും എസ്സിയന് ക്ലബ് നൽകിയിട്ടുണ്ട്.

ഇന്തോനീഷ്യൻ ക്ലബ് പെർസിബ് ബാന്തൂങ്ങുമായി നിന്ന് കഴിഞ്ഞ മാർച്ചിൽ എസ്സിയൻ കരാർ റദ്ദാക്കിയിരുന്നു. തുടർന്ന് ഒരു വർഷത്തോളം വേറെ ക്ലബിലൊന്നും ചേരാതെയാണിപ്പോൾ പരിശീലക ചുമതല കൂടി ലഭിച്ച അസർബൈജാൻ ക്ലബിനൊപ്പം കൂടിയിരിക്കുന്നത്. 2020 മെയ് വരെയാണിപ്പോൾ മുപ്പത്താറുകാരനായ എസ്സിയ് സബൈലുമായി കരാറുള്ളത്

2005 മുതൽ ഒമ്പത് വർഷം ഇം​ഗ്ലീഷ് ക്ലബ് ചെൽസിക്കായി കളിച്ചിട്ടുണ്ട് എസ്സിയൻ ടീമിനൊപ്പം രണ്ട് പ്രീമിയർ ലീ​ഗ്, ചാമ്പ്യൻസ് ലീ​ഗ് കിരീടനേട്ടങ്ങളിൽ പങ്കാളിയായി. റയൽ മഡ്രിഡ്, എ.സി മിലാൻ, ഫ്രഞ്ച് ക്ലബ് ലിയോൺ, ​ഗ്രീക്ക് ക്ലബ് പനതിനായിക്കോസ് എന്നിവർക്കായും എസ്സിയൻ കളിച്ചിട്ടുണ്ട്.