SHARE

അർജൻ്റീനയുടെ സൂപ്പർ താരത്തിന് മാഞ്ചസ്റ്റർ സിറ്റിയിൽ ചരിത്രനേട്ടം. ക്ലബ്ബിനായി 200 ഗോളുകൾ നേടുന്ന താരമായാണ് സെർജിയോ അഗ്യൂറോ മാറിയത്. കമ്മ്യൂണിറ്റി ഷീൽഡ് കപ്പ് ഫൈനലിൽ ചെൽസിക്കെതിരെ ഗോൾ നേടിക്കൊണ്ടായിരുന്നു അഗ്യൂറോയുടെ നേട്ടം. സിറ്റിക്കായി ഏറ്റവും കൂടുതൽ ഗോൾ നേടിയതും അഗ്യൂറോ തന്നെ.
2011 ൽ മാഞ്ചസ്റ്റർ സിറ്റിയിൽ എത്തിയ താരം ടീമിന്റെ പല നിർണ്ണായക നേട്ടങ്ങളിലും മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്.

അർജന്റീനയുടെ ജൂനിയർ ടീമിലൂടെ ഫുട്ബോൾ ലോകത്തേക്ക് കടന്നുവന്ന അഗ്യൂറോ സീനിയർ നിരയിലും പ്രമുഖനാണ്. 89 മത്സരങ്ങളിൽ നിന്നും 39 ഗോളുകളാണ് രാജ്യത്തിനായി അഗ്യൂറോയുടെ സമ്പാദ്യം. കമ്മ്യൂണിറ്റി ഷീൽഡ് കപ്പ് ഫൈനലിൻ്റെ ആദ്യ പകുതിയിൽ അഗ്യൂറോ നേടിയ ഗോളിന് മുന്നിലാണ് സിറ്റി. 13ാം മിനുട്ടിലാണ് അഗ്യൂറോ സിറ്റിയെ മുന്നിലെത്തിച്ചത്.