SHARE

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വോള്‍വര്‍ഹാംപ്റ്റണോട് സമനില വഴങ്ങി ചെല്‍സി. സ്റ്റാംഫോര്‍ഡ് ബ്രിഡ്ജ് സ്‌റ്റേഡിയത്തില്‍ വെച്ച് നടന്ന മത്സരത്തില്‍ ഇരുടീമുകളും ഓരോ ഗോളുകള്‍ വീതമടിച്ച് പിരിഞ്ഞു. കളി അവശേഷിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ഈഡന്‍ ഹസാര്‍ഡാണ് ചെല്‍സിക്ക് വേണ്ടി സമനില ഗോള്‍ നേടിയത്.

പന്തു കൈവശം വെക്കുന്നതില്‍ മികച്ച് നിന്നെങ്കില്‍ മത്സരത്തിന്റെ ആദ്യപകുതിയില്‍ ഗോളുകളൊന്നും നേടാന്‍ ചെല്‍സിക്ക് കഴിഞ്ഞില്ല. 56ാം മിനുട്ടില്‍ ചെല്‍സിയെ ഞെട്ടിച്ച് കൊണ്ട് റൗള്‍ ജിമിനെസ് വോള്‍വ്‌സിനെ മുന്നിലെത്തിച്ചു. ഒടുവില്‍ കളി തോല്‍ക്കുകയാണെന്ന ഘട്ടത്തില്‍ ഇഞ്ചുറി ടൈമില്‍ ഹസാര്‍ഡ് ചെല്‍സിയെ രക്ഷിക്കുകയായിരുന്നു. 29 മത്സരങ്ങള്‍ കളിച്ച ചെൽസി 57 പോയൻ്റോടെ പ്രീമിയര്‍ ലീഗിൽ 6ാം സ്ഥാനത്താണ്. 7ാം സ്ഥാനത്തുള്ള വോൾവ്സ് 30 മത്സരങ്ങളിൽ നിന്ന് 44 പോയൻ്റാണ് നേടിയിട്ടുള്ളത്.