SHARE

പരിക്കേറ്റ് വിശ്രമത്തിൽ കഴിയുന്ന ലിവർപൂൾ സൂപ്പർതാരം അലക്സ ഓക്ലെഡ് ചേംബർലിൻ ഫെബ്രുവരിയിൽ പരിശീലനത്തിന് മടങ്ങിയെത്തിയേക്കും. ഈ സീസൺ മുഴുവൻ ചേംബർലിന് നഷ്ടമാകുമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. ഇതിനിടയിൽ പരിശീലനത്തിലേക്ക് താരം മടങ്ങിയെത്തുമെന്ന വാർത്ത് ആരാധകർക്ക് ആവേശം പകരുന്നു

ഏപ്രിലിൽ റോമയ്ക്കെതിരായ ചാമ്പ്യൻസ് ലീ​ഗ് സെമിഫൈനൽ ആദ്യ പാദ മത്സരത്തിനിടെയാണ് ചേംബർലിന്റെ കാലിന് പരിക്കേറ്റത്. റോമയുടെ സെർ‍ബിയൻ താരം അലക്സാണ്ടർ കൊളറോവിന്റെ ടാക്കിളായിരുന്നു പരിക്കിന് കാരണം. തുടർന്ന് കളിക്കളം വിട്ട ചേംബർലിന്റെ ലോകകപ്പ് മോഹങ്ങളും അതോടെ അവസാനിച്ചിരുന്നു. കഴിഞ്ഞ സീസണിൽ ലിവർപൂളിന്റെ മികച്ച പ്രകടനത്തിന് പിന്നിൽ ചേംബർലിന്റെ പ്രകടനം നിർണായകമായിരുന്നു

ഇതിനുശേഷം നടത്തിയ പരിശോധനയിലാണ് ഈ സീസണടക്കം താരത്തിന് നഷ്ടമാകുമെന്ന് അറിയിച്ചത്. എന്നാൽ പ്രതീക്ഷിച്ചതിലും നേരത്തെ ചേംബർലിന് പരിശീലനം തുടങ്ങാം എന്നറിയിച്ചതോടെ പരിശീലകൻ യുർ​ഗൻ ക്ലോപ് പ്രതീക്ഷയിലാണ്. ഇപ്പോഴത്തെ സാഹചര്യം തുടർന്നുമുണ്ടയാൽ സീസണിൽ കുറച്ചു മത്സരങ്ങളെങ്കിലും ചേംബർലിന് കളിക്കാമെന്നാണ് ക്ലോപിന്റെ പ്രതീക്ഷ.