ഐ- ലീഗിൽ ചെന്നൈ സിറ്റിയുടെ കുതിപ്പ് തുടരുന്നു. ഇന്ന് നടന്ന നിർണായക പോരാട്ടത്തിൽ ഈസ്റ്റ് ബംഗാളിനെയാണ് ചെന്നൈ തോൽപ്പിച്ചത്. പിന്നിൽ നിന്ന് തിരിച്ചടിച്ചായിരുന്നു ചെന്നൈയുടെ ജയം.
മത്സരത്തിന്റെ ഒമ്പതാം മിനിറ്റിൽ ലാൽഡൻമാവിയ റാൾട്ടെയിലൂടെ ഈസ്റ്റ് ബംഗാൾ മുന്നിലെത്തി. ഇതോടെ ഒരു അട്ടിമറി പ്രതീക്ഷിച്ചതാണ്. എന്നാൽ രണ്ടാം പകുതിയിൽ നേടിയ രണ്ട് ഗോളുകളുടെ കരുത്തിൽ ചെന്നൈ വിജയം പിടിച്ചെടുക്കുകയായിരുന്നു. 48-ാം മിനിറ്റിൽ സ്പാനിഷ് താരം പെഡ്രോ മാൻസിയും 70-ാം മിനിറ്റിൽ അലക്സാണ്ടർ യേശുരാജുമാണ് ചെന്നൈയുടെ ഗോളുകൾ നേടിയത്.
വിജയത്തോടെ 12 മത്സരങ്ങളിൽ നിന്ന് 27 പോയിന്റുമായി ചെന്നൈ ഒന്നാം സ്ഥാനത്ത് കുതിപ്പ് തുടരുന്നു. അത്രയും തന്നെ മത്സരങ്ങളിൽ നിന്ന് 22 പോയിന്റുള്ള ചർച്ചിൽ ബ്രദേഴ്സാണ് രണ്ടാമത്. റയൽ കശ്മീരിനും 22 പോയിന്റുണ്ട്.