SHARE

ജാപ്പനീസ് വിങ്ങർ കാറ്റ്സുമി യുസയെ ടീമിലെത്തിച്ച് ഐ-ലീ​ഗ് ജേതാക്കളായ ചെന്നൈ സിറ്റി. വരാനിരിക്കുന്ന എ.എഫ്.സി കപ്പ്, എ.എഫ്.സി ചാമ്പ്യൻസ് ലീ​ഗ് മത്സരങ്ങൾ ലക്ഷ്യമിട്ടാണ് യുസയെ ടീമിലെത്തിച്ചിരിക്കുന്നത്.

ജപ്പാൻ താരമാണെങ്കിലും കഴിഞ്ഞ എട്ട് വർഷമായി ഇന്ത്യയിൽ തന്നെ കളിക്കുന്നയാളാണ് യുസ. 2011-ൽ ഒ.എൻ.ജി.സിയിലെത്തിയ യുസ.പിന്നീട് മോഹൻ ബ​ഗാൻ, ഈസ്റ്റ് ബം​ഗാൾ, ഐ.എസ്.എൽ ക്ലബ് നോർത്ത് ഈസ്റ്റ് യുണൈറ്റ‍ഡ് എന്നിവിടങ്ങളിൽ കളിച്ചിട്ടുണ്ട്. ഇതിൽ മോഹൻ ബ​ഗാനൊപ്പം ഐ-ലീ​ഗ്, ഫെഡറേഷൻ കപ്പ് എന്നിവ സ്വന്തമാക്കിയിട്ടുണ്ട്. ബ​ഗാൻ ക്യാപ്റ്റൻ കൂടിയായിരുന്നു

കഴിഞ്ഞ സീസണിൽ നെറോക്കയ്ക്ക് വേണ്ടിയാണ് കളിച്ചിരുന്നത്. മുപ്പതുകാരനായ യുസ, ഇന്ത്യ ജപ്പാൻ എന്നിവിടങ്ങൾക്ക് പുറമെ പരാ​ഗ്വെയിലും കുറച്ചുകാലം കളിച്ചിരുന്നു