SHARE

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഉദ്ഘാടന മത്സരത്തില്‍ തകര്‍പ്പന്‍ ബോളിംഗ് പ്രകടനമാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സ്പിന്നര്‍മാര്‍ നടത്തിയത്. ഹര്‍ഭജന്‍ സിംഗും ഇമ്രാന്‍ താഹിറും മൂന്നു വീതം വിക്കറ്റ് വീഴ്ത്തിയപ്പോള്‍ രവീന്ദ്ര ജഡേജ രണ്ടു വിക്കറ്റുകളും നേടി. മത്സരത്തിലാകെ 8 വിക്കറ്റുകളാണ് സ്പിന്നര്‍മാര്‍ നേടിയത്.

ഇതോടെ 2012 ഡെക്കാന്‍ ചാര്‍ജേഴ്‌സിനെതിരെ തങ്ങള്‍ നേടിയ റെക്കോര്‍ഡ് വീണ്ടും കുറിച്ചിരിക്കുകയാണ് ചെന്നൈ. ഒരു ഐ പി എല്‍ ഇന്നിംഗ്‌സില്‍ സ്പിന്നര്‍മാര്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുകയെന്ന റെക്കോര്‍ഡാണ് ചെന്നൈ വീണ്ടും സ്വന്തമാക്കിയത്. 2012ല്‍ ഡക്കാനെതിരെ നടന്ന മത്സരത്തിലും ചെന്നൈ സ്പിന്നര്‍മാര്‍ 8 വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. രവീന്ദ്ര ജഡേജ (5), ഷദാബ് ജക്കാതി (2), സുരേഷ് റെയ്‌ന (1) എന്നിവരാണ് അന്ന് ആ റെക്കോര്‍ഡില്‍ ഭാഗമായത്. അന്ന് 74 റണ്‍സിനാണ് ചെന്നൈ ഡെക്കാനെ തകര്‍ത്ത്.