SHARE

നാളെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് – ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് പോരാട്ടത്തോടെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് തുടക്കം കുറിക്കുകയാണ്. ചെന്നൈയുടെ സ്വന്തം തട്ടകമായ ചെപ്പോക്കില്‍ മത്സരം നടക്കുമ്പോള്‍ വിജയസാധ്യത കൂടുതല്‍ അവര്‍ക്ക് തന്നെയാണ്. കഴിഞ്ഞ തവണ ചാമ്പ്യന്‍മാരായ ചെന്നൈ ഏറെക്കുറേ അതേ ടീമിനെ തന്നെ ഇക്കുറി നിലനിര്‍ത്തിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷത്തെ ടീമില്‍ നിന്ന് മാര്‍ക്ക് വുഡ്, കനിഷ്‌ക് സേത്, ക്ഷിറ്റിസ് ശര്‍മ്മ എന്നിവര്‍ പുറത്തായപ്പോള്‍ പകരമെത്തിയത് ഡേവിഡ് വില്ലി, മോഹിത് ശര്‍മ്മ, ഋതുരാജ് ഗെയ്ക്ക്വാദ് എന്നിവരാണ്. ഡേവിഡ് വില്ലി കഴിഞ്ഞ വര്‍ഷം പരുക്കേറ്റ മിച്ചല്‍ സാന്റ്‌നര്‍ക്ക് പകരം ടീമിലുണ്ടായിരുന്നു. മിച്ചര്‍ സാന്റ്‌നര്‍ പരുക്കില്‍ നിന്ന് വിമുക്തനായി ഇത്തവണ ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. ആദ്യ മത്സരത്തില്‍ സാന്റ്‌നര്‍ കളിക്കുമെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്.

ബാംഗ്ലൂരിനെതിരെ ചെന്നൈയുടെ സാധ്യതാ ഇലവന്‍: ഷെയ്ന്‍ വാട്‌സണ്‍, അമ്പാട്ടി റായുഡു, സുരേഷ് റെയ്‌ന, എം എസ് ധോണി, കേദാര്‍ ജാദവ്, സാം ബില്ലിംഗ്‌സ്, ഡ്വെയിന്‍ ബ്രാവോ, രവീന്ദ്ര ജഡേജ, മിച്ചല്‍ സാന്റ്‌നര്‍, ദീപക് ചഹര്‍ ഷര്‍ദുല്‍ താക്കൂര്‍