SHARE

പരിക്കിനെത്തുടർന്ന് ഈ വർഷത്തെ ഇന്ത്യൻപ്രീമിയർ ലീഗിൽ നിന്ന് പുറത്തായ ലുങ്കി എംഗിഡിക്ക് പകരക്കാരനായി ന്യൂസിലൻഡിന്റെ ഫാസ്റ്റ് ബോളിംഗ് ഓൾറൗണ്ടർ സ്കോട്ട് കുഗെലിനെ ചെന്നൈ സൂപ്പർ കിംഗ്സ് ടീമിലെത്തിച്ചിരുന്നു. കഴിഞ്ഞ ദിവസം ടീമിനൊപ്പം ചേർന്ന താരത്തെ ചെന്നൈ വരവേറ്റത് ചില‌ സമ്മാനങ്ങൾ നൽകിയാണ്. കുഗെലിൻ തന്നെയാണ് ചെന്നൈ ഫ്രാഞ്ചൈസി തനിക്ക് നൽകിയ സമ്മാനങ്ങളുടെ ചിത്രം. ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കു വെച്ചത്.

കുഗെലിന്റെ ചിത്രങ്ങളടങ്ങിയ ഒരു ഫോട്ടോ ഫ്രെയിമാണ് ചെന്നൈ ഫ്രാഞ്ചൈസി അദ്ദേഹത്തിന്‌ നൽകിയ‌ സമ്മാനങ്ങളിലൊന്ന്. ന്യൂസിലൻഡ് ദേശീയ ടീമിൽ കളിക്കുന്ന കുഗെലിന്റെ ചിത്രവും, അദ്ദേഹത്തിന്റെ കുട്ടിക്കാലത്തെ ചിത്രവുമെല്ലാം ഈ ഫോട്ടോ ഫ്രെയിമിലുണ്ട്. ഇതിനൊപ്പം ചെന്നൈ സൂപ്പർ കിംഗ്സിനെക്കുറിച്ചുള്ള ‘ദി അൾട്ടിമേറ്റ് കംബാക്ക്’ എന്ന പേരിലുള്ള ബുക്കും, കുഗെലിന്റെ പേരിലുള്ള തലയണയും അദ്ദേഹത്തിന് ചെന്നൈ ഫ്രാഞ്ചൈസി നൽകിയിട്ടുണ്ട്. താരം ഇൻസ്റ്റഗ്രാമിൽ പങ്ക് വെച്ച ഈ ചിത്രം സോഷ്യൽ മീഡിയയിൽ ഹിറ്റായിക്കഴിഞ്ഞു.