SHARE

ഐഎസ്എല്ലില്‍ ചെന്നൈയിന്‍ എഫ്‌സിയെ സമനിലയില്‍ തളച്ച് ഒഡീഷ. ഇരു ടീമുകളും രണ്ടു ഗോളുകള്‍ വീതം നേടിയാണ് സമനിലയില്‍ പിരിഞ്ഞത്. ഗോള്‍ രഹിതമായിരുന്ന ആദ്യ പകുതിക്കു ശേഷം രണ്ടാം പകുതിയിലായിരുന്നു ഇരു ടീമുകളും രണ്ടു ഗോളുകള്‍ വീതം നേടിയത്.

51-ാം മിനിറ്റില്‍ നെരിജൂസ് വാല്‍സ്‌കിസിലൂടെ ചെന്നൈയിനാണ് ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ ലീഡ് ഏറെ നേരം നിലനിര്‍ത്താന്‍ ചെന്നൈയ്‌നു കഴിഞ്ഞില്ല. മൂന്നു മിനിറ്റിനു ശേഷം 54-ാം മിനിറ്റില്‍ ക്‌സിക്കോ ഫെര്‍ണാണ്ടസിലൂടെ തിരിച്ചടിച്ച ഒഡീഷ ലീഡ് പിടിച്ചു. 71-ാം മിനിറ്റില്‍ വാല്‍സ്‌കിസിലൂടെ തന്നെ ചെന്നൈ രണ്ടാം ഗോളു നേടി വീണ്ടും ലീഡ് നേടി.

അത് വിജയ ഗോളായിരിക്കുമെന്നു ചെന്നൈ കരുതിയെങ്കിലും 82-ാം മിനിറ്റില്‍ അരിഡെയ്ന്‍ സന്റാനയിലൂടെ വീണ്ടും തിരിച്ചടിച്ച് ഒഡീഷ മത്സരം സമനിലയിലാക്കി. ഈ മത്സരത്തോടെ അഞ്ച് പോയിന്റുമായി ചെന്നൈയിന്‍ എട്ടാം സ്ഥാനത്തും ആറു പോയിന്റുള്ള ഒഡീഷ ആറാം സ്ഥാനത്തുമാണ്.