SHARE

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ആദ്യ പന്തുരുളാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ ചാമ്പ്യന്മാരായ ചെന്നൈയ്ന്‍ എഫ്‌സിക്ക് തിരിച്ചടി. ടീമിന്റെ യുവതാരങ്ങളിലൊരാളായ ധന്‍പാല്‍ ഗണേഷിന് പരിക്കേറ്റു. കാല്‍മുട്ടിനേറ്റ പരിക്കിനെത്തുടര്‍ന്ന് ധന്‍പാലിനെ ടീമില്‍ നിന്ന് ഒഴിവാക്കി. ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായ ധന്‍പാല്‍ കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനമാണ് നടത്തിയത്.

ധന്‍പാലിന് പകരം ആരായിരിക്കും ടീമിലെത്തുകയെന്ന കാര്യത്തില്‍ ചെന്നൈയ്ന്‍ മാനേജ്‌മെന്റ് വ്യക്തത വരുത്തിയിട്ടില്ല. രണ്ടുമാസത്തോളം ധന്‍പാലിന് കളത്തിലിറങ്ങാനാകില്ല എന്നാണ് ടീം വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന. അങ്ങനെയെങ്കില്‍ റിസര്‍വ് ടീമില്‍ നിന്നുള്ള താരങ്ങളെ ആരെയെങ്കിലും പരിഗണിച്ചേക്കും. ഈ മാസം 29ന് എടികെ കൊല്‍ക്കത്ത- കേരള ബ്ലാസ്റ്റേഴ്‌സ് മത്സരത്തോടെയാണ് സീസണ്‍ അഞ്ചിന് തുടക്കമാകുക.