ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് ചെന്നൈയിൻ എഫ്സി സീസണിലെ ആദ്യ വിദേശസൈനിങ് പ്രഖ്യാപിച്ചു. സെന്റർ ബാക്ക് ഫാളോ ഡിഗ്നെയാണ് ചെന്നൈയിനിലേക്ക് വരുന്നത്. സെനഗലീസ് താരമാണ് 32-കാരനായ ഡീഗ്നെ.
യൂറോപ്യൻ ക്ലബ് ഫുട്ബോളിൽ ഒന്നരപതിറ്റാണ്ടോളം നീണ്ട പരിചയസമ്പത്തുമായാണ് ഡീഗ്നെ ചെന്നൈയിനിലേക്കെത്തുന്നത്. ഫ്രാൻസ്, ജെർമനി, തുർക്കി, അൽബേനിയ തുടങ്ങിയ രാജ്യങ്ങളിൽ ക്ലബ് ഫുട്ബോൾ കളിച്ച ഡീഗ്നെ, സെനഗൽ ദേശീയ ടീമിനായി മൂന്ന് മത്സരങ്ങൾ കളിച്ചു.
ഫ്രാൻസിലെ മെറ്റ്സിലൂടെ കരിയർ തുടങ്ങിയ ഡീഗ്നെ, ഫ്രെയ്ബെർഗ്, വെർഡർ ബ്രെമൻ എന്നീ ക്ലബുകൾക്കായാണ് ജർമനിയിലെ ബുന്ദസ്ലിഗയിൽ കളിച്ചത്. അൽബേനിയൻ ക്ലബ് വ്ലാസ്നിയ ഷ്കോദറിനായാണ് ഡീഗ്നെ, ഒടുവിൽ കളിച്ചത്. ഇപ്പോഴത്തെ ചെന്നൈയിൻ പരിശീലകൻ തോമസ് ബർദാറിച്ചിന് കീഴിൽ ഇതേ ക്ലബിൽ കളിച്ച താരമാണ് ഡീഗ്നെ.