SHARE

രണ്ടുതവണ ഐഎസ്എല്‍ ചാമ്പ്യന്മാരായ ചെന്നൈയ്ന്‍ എഫ്‌സി ഇത്തവണ തങ്ങളുടെ പ്രീസീസണ്‍ ഇന്ത്യയില്‍ തന്നെ നടത്തും. മുന്‍വര്‍ഷങ്ങളില്‍ വിദേശത്ത് പ്രീസീസണ്‍ നടത്തിയ ചെന്നൈയ്ന്‍ ഇത്തവണ സാമ്പത്തികബാധ്യത കുറയ്ക്കാനാണ് തീരുമാനമെടുത്തത്. അഹമ്മദാബാദാണ് ടീമിന്റെ ബേസ് ക്യാമ്പ്. അഡാനി ശാന്തിഗ്രാമിലാകും ടീം പരിശീലനം നടത്തുക.

സെപ്റ്റംബര്‍ ഒന്നിന് ക്യാമ്പ് ആരംഭിക്കും. കോച്ച് ജോണ്‍ ഗ്രിഗറി അടക്കമുള്ളവര്‍ അഹമ്മദാബാദിലേക്ക് നേരിട്ടെത്തും. മിക്ക താരങ്ങളും എത്തിക്കഴിഞ്ഞിട്ടുണ്ട്. സെപ്റ്റംബര്‍ 15നാണ് ടീമിന്റെ ആദ്യത്തെ പരിശീലനമത്സരം. അഹമ്മാദില്‍ തന്നെയുള്ള ആര എഫ്‌സിയാണ് എതിരാളികള്‍. പിന്നീട് ടീം 20ന് ജെംഷഡ്പൂരിലേക്ക് യാത്രതിരിക്കും. ജെംഷഡ്പൂര്‍ എഫ്‌സിയുമായി പരിശീലന മത്സരങ്ങളും കളിക്കും.

മുംബൈ സിറ്റിയ്ക്കായി കഴിഞ്ഞ സീസണില്‍ തകര്‍ത്തു കളിച്ച ലൂസിയാന്‍ ഗോയനെ ഇത്തവണ ചെന്നൈയ്ന്‍ എഫ്‌സി സ്വന്തമാക്കിയിട്ടുണ്ട്. റൊമാനിയന്‍ താരമായ ലൂസിയാന്‍ ഒരു വര്‍ഷത്തെ കരാറാണ് ചെന്നൈയിനുമായി ഒപ്പുവെച്ചത്. 2016 മുതല്‍ മുംബൈ സിറ്റിക്കൊപ്പമാണ് ലൂസിയാന്‍. കഴിഞ്ഞവര്‍ഷം മുംബൈ്ക്കായി എല്ലാ മത്സരങ്ങളും കളിച്ച താരമാണ് ലൂസിയാന്‍. പ്രതിരോധത്തില്‍ മികച്ചു നില്ക്കുന്ന താരത്തിന്റെ പരിചയസമ്പത്ത് ടീമിന് മുതല്‍ക്കൂട്ടാകും.